Tuesday December 06, 2016
Latest Updates

ജിജി ജോണ്‍സണ്‍ കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ കണ്‍വീനര്‍

ജിജി ജോണ്‍സണ്‍ കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ കണ്‍വീനര്‍

കില്‍ഡയര്‍:കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ മൂന്നാമത് വാര്‍ഷിക പൊതുയോഗം കില്‍ഡയര്‍ സണ്‍ക്രോഫ്ടില്‍ വച്ച് നടത്തപ്പെട്ടു.
പൊതുയോഗത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ബൌണ്‍സില്‍ കാസില്‍ ഉള്‍പ്പെടെയുള്ള വിനോദ പരിപാടികളോടെ സമ്മര്‍ ക്യാമ്പ് നടത്തപ്പെട്ടു. പൊതു യോഗത്തിന്റെ ഭാഗമായി കമ്മ്യുണിറ്റിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ വിലയിരുത്തുകയും രണ്ടു വര്‍ഷം കമ്മ്യുണിറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കാഴ്ചവച്ച മുഖചിറയില്‍ ബിനു സൈമണ് യോഗം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കമ്മ്യുണിറ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അംഗങ്ങള്‍ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് നടന്ന കമ്മ്യുണിറ്റിയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ കമ്മ്യുണിറ്റിക്ക് ഇനി മുതല്‍ കണ്‍വീനര്‍ എന്ന ഒരു ഭാരവാഹി മാത്രം മതിയെന്ന് യോഗം തീരുമാനിക്കുകയും കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ കണ്‍വീനറായി ജിജി ജോണ്‍സണെ യോഗം തിരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിലെ വിവിധ രാഷ്ട്രീയ സാമുദായിക മേഘലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ജിജി ജോണ്‍സണ്‍ അയര്‍ലണ്ടിലെ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
വിഭവ സമൃദ്ധമായ വിരുന്നോടു കൂടി യോഗം പര്യവസാനിച്ചു.

Scroll To Top