Thursday December 08, 2016
Latest Updates

ജാഗ്വാറിന്റെ എഫ് പേസ് സെപ്റ്റംബര്‍ മാസം അവതരിപ്പിക്കും

ജാഗ്വാറിന്റെ എഫ് പേസ് സെപ്റ്റംബര്‍ മാസം അവതരിപ്പിക്കും

ജാഗ്വാറിന്റെ ആദ്യ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ എഫ് പേസ് സെപ്റ്റംബര്‍ മാസത്തോടെ ഫ്രാങ്ക് ഫര്‍ട്ട് ഓട്ടോ ഷോയില്‍ അവതരിപ്പിക്കുമെന്ന് സ്ഥാപനത്തിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് ഡയറക്ടരായ സ്റ്റീവെന്‍ ഡി പോളി പറഞ്ഞു.

നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ നിരവധി തവണ വാര്‍ത്തകളില്‍ ഇടം നേടിയ മോഡലിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭാരം കുറഞ്ഞ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ പെടുന്ന വാഹനം നിര്‍മ്മിച്ചിരിക്കുന്നത് പ്രത്യേക തരം അലുമിനിയം ഉപയോഗിച്ചാണ്.

സാധാരണ മോഡലിന് ജാഗ്വാറിന്റെ ടര്‍ബോചാര്‍ജോടു കൂടിയ 2 ലിറ്റര്‍, നാലു സിലിണ്ടര്‍ എന്ജിനായിരിക്കും. വില കൂടുന്നതിനനുസരിച്ച് 340 ബിഎച്പി 3 ലിറ്റര്‍ വി6 എന്ജിനിലും, 550 ബിഎച്പി 5 ലിറ്റര്‍ വി8 എന്ജിനിലും വാഹനം ലഭ്യമാവും. 4.72 മീറ്റര്‍ നീളത്തില്‍ സാമാന്യം വലിയ വാഹനം തന്നെയാണിത്.

 

 

Scroll To Top