Tuesday December 06, 2016
Latest Updates

ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് ഡബ്ലിന്‍ മലയാളികള്‍ സ്വീകരണം നല്‍കും 

ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക്   ഡബ്ലിന്‍ മലയാളികള്‍ സ്വീകരണം നല്‍കും 

ഡബ്ലിന്‍ :കേരളാ ഹൈക്കോടതിയുടെ മുന്‍ ആക്റ്റിംഗ് ചീഫ് ജസ്റ്റീസും,നിയമലോകത്ത് സാധാരണജനങ്ങളുടെ ശബ്ദവുമായി അറിയപ്പെടുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് ഇന്ന് (വെള്ളിയാഴ്ച്ച ) ലൂക്കനില്‍ സ്വീകരണം നല്‍കും .അയര്‍ലണ്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന് വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ലൂക്കനിലെ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ഡബ്ലിനിലെ മലയാളി സമൂഹം സ്വീകരണം ഒരുക്കുന്നത്. അയര്‍ലണ്ടിലെ മലയാളികളോട് രാഷ്ട്രീയ നിയമ സാഹചര്യങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംവദിക്കും.

നിലവില്‍ ശമ്പള കമ്മീഷന്‍ ചെയര്‍മാനും,ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനുമാണ് ജസ്റ്റീസ് രാമചന്ദ്രന്‍നായര്‍.

ഡബ്ലിനിലെ മലയാളി സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന സമ്മേളനത്തിലെയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് :0894895416 

Scroll To Top