Wednesday December 07, 2016
Latest Updates

ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വീകരണം നല്‍കി 

ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വീകരണം നല്‍കി 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ കേരളഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും നിലവില്‍ ശമ്പളക്കമ്മീഷന്‍ ചെയര്‍മാനും, ഡാംസേഫ്റ്റി അതോറിറ്റി ചെയര്‍മാനുമായ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രത്യേകം രൂപകല്പന ചെയ്ത മൊമെന്റോ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് ജസ്റ്റിസിന് സമ്മാനിച്ചു. 

ദീപു ശ്രീധര്‍, അലക്‌സ് ചെമ്പിത്താനം, നോബിള്‍ മാത്യു, ജോണ്‍സണ്‍ ചക്കാലക്കല്‍, റെജി കുര്യന്‍, സണ്ണി ഇളംകുളത്ത്, റോയി പേരയില്‍, ജിപ്‌സണ്‍ ജോസ്, ബിജു മാടവന, ലിജോ അലക്‌സ്, ജയന്‍ തോസ്, ജോസ്സി അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

Scroll To Top