Tuesday December 06, 2016
Latest Updates

ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു

ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു

ഡബ്ലിന്‍: ഐറിഷ് ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് ഷാറ്റര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. അലന്‍ ഷാറ്റര്‍ അയര്‍ലണ്ടില്‍ നീതി നടപ്പിലാക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വക്താക്കള്‍ പറഞ്ഞു. പാര്‍ട്ടി നേതാവ് മൈക്കല്‍ മാര്‍ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട അലന്‍ ഷാറ്ററെ പ്രധാനമന്ത്രി എന്‍ഡ കെന്നി സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെനാല്‍റ്റി പോയിന്റ് വിവാദം ഉള്‍പ്പെടെ വിവിധ വിഷങ്ങളിലെ മന്ത്രിയുടെ അലംഭാവവും മറ്റും ചൂണ്ടിക്കാട്ടിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി അലന്‍ ഷാറ്റര്‍ക്കെതിരെ പടയൊരുക്കം നടത്തുന്നത്. അവിശ്വാസപ്രമേയം അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റിയെ വിമര്‍ശിച്ച ഗാര്‍ഡ കമ്മീഷണറെ മന്ത്രി സംരക്ഷിക്കുന്നതിനെതിരെയും മൈക്കല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഗാര്‍ഡ കമ്മീഷണര്‍ ഈ വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നെങ്കിലും ഷാറ്റര്‍ ഗാര്‍ഡ കമ്മീഷണറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഷാറ്റര്‍, കമ്മീഷണറെ കൂട്ടിലടച്ചിരിക്കുകയാണെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് കുറ്റപ്പെടുത്തി.

Scroll To Top