Friday December 09, 2016
Latest Updates

ജസ്റ്റിന്‍ ബീബര്‍ ഐ ഫോണ്‍ മോഷ്ട്ടിച്ചിട്ടില്ല !

ജസ്റ്റിന്‍ ബീബര്‍ ഐ ഫോണ്‍ മോഷ്ട്ടിച്ചിട്ടില്ല !

എന്നും വിവാദങ്ങളുടെ തോഴനാണ് ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. കോടികള്‍ പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ഐ ഫോണ്‍ മോഷ്ടിച്ചുവെന്ന ആരോപണവും ബീബര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കേസില്‍ ബീബര്‍ നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി കേസ് തള്ളിക്കളഞ്ഞു. 

ലോസാഞ്ചലസ് പോലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ബീബര്‍ക്കെതിരായ കേസ് തള്ളിക്കളഞ്ഞത്. കാലിഫോര്‍ണിയയിലെ ഒരു ഗോള്‍ഫ് കോമ്പ്‌ലക്‌സില്‍ വച്ച് ബീബര്‍ തന്റെ ഐ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് ആരാധിക കൂടിയായ ഒരു യുവതിയാണ് രംഗത്ത് വന്നത്. താരത്തിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് ആരോപണം. 

എന്നാല്‍ യുവതിയുടെ ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് തള്ളിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും സത്യം തെളിയുമെന്നും ബീബര്‍ കഴിഞ്ഞ മാസം തന്നെ പ്രതികരിച്ചിരുന്നു.

Scroll To Top