Saturday December 03, 2016
Latest Updates

ജസ്റ്റിന്‍ ബീബര്‍ ആത്മീയ പാതയില്‍

ജസ്റ്റിന്‍ ബീബര്‍ ആത്മീയ പാതയില്‍

justinbieberhandsome3കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ നന്നാകാന്‍ തീരുമാനിച്ചു. ജസ്റ്റിന്‍ ബീബര്‍ ആത്മീയ പാതയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വംശീയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബീബര്‍ തന്റെ വഴിവിട്ട ജീവിതം അവസാനിപ്പിച്ച് ആത്മീയപാതയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

സ്‌നാനം ചെയ്ത് ഒരു പുതിയ ജീവിതം നയിക്കാന്‍ താരം തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു സ്‌നാനം.തന്റെ ജീവിത ശൈലി മാറ്റുന്നതിന്റെ മുന്നോടിയായി ജസ്റ്റിന്‍ ബീബര്‍ ഇപ്പോള്‍ ഒരു പാസ്റ്ററുടെ ഒപ്പം കഴിയുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ ബൈബിള്‍ വായിക്കുകയും കൂടുതല്‍ ആത്മീയ ചിന്തയില്‍ മുഴുകുകയും ചെയ്യുന്നു. കാള്‍ ലെന്റ്‌സ് എന്ന പാസ്റ്ററാണ് ബീബറുടെ ആത്മീയ
ഗുരു. ഇദ്ദേഹത്തിന്റെ കീഴിലാണ് ബീബര്‍ ബൈബിള്‍ പഠനം ആരംഭിച്ചത്.

ആത്മീയ ജീവിതം ആരംഭിക്കുന്നത് സ്വകാര്യമായി വേണമെന്ന് ബീബര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ബീബര്‍ അമേരിക്കയിലെ ഈ സഭ തെരഞ്ഞെടുത്തത്. ആത്മീയതയിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് ബീബര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലും മറ്റും ബൈബിള്‍ വാക്യങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

Scroll To Top