Saturday December 03, 2016
Latest Updates

ജല വിതരണം :പ്രശ്‌നം കണ്ടുപിടിക്കാന്‍ വിദേശത്തു നിന്നും വിദഗ്ധര്‍ വരുന്നു ,നിയന്ത്രണം നീണ്ടേക്കും

ജല വിതരണം :പ്രശ്‌നം കണ്ടുപിടിക്കാന്‍ വിദേശത്തു നിന്നും വിദഗ്ധര്‍ വരുന്നു ,നിയന്ത്രണം നീണ്ടേക്കും

ഡബ്ലിന്‍: നഗരത്തിലെ കുടിവെള്ള നിയന്ത്രണത്തിനു കാരണമായ പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടു പിടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ബെല്ലിമോര്‍ യുസ്‌റ്റേസ് പ്ലാന്റില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നംഎന്‍ജിനീയര്‍മാര്‍ മുന്‍പ് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തതിനാല്‍ അന്തര്‍ദേശീയതലത്തില്‍ നിന്നുള്ള വിദഗ്ദ്ധരെ തന്നെ അവരുടെ സഹായികളായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍.

പെട്ടെന്നുതന്നെ പ്രശ്‌നം എന്താണെന്നു മനസിലാക്കി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളത്തിന് രാത്രികാലങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണം അടുത്ത തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുനല്‍കാന്‍ മന്ത്രിക്കും സാധിക്കുന്നില്ല.

വെള്ളത്തിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മികച്ചരീതിയില്‍ തന്നെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൂടെയും അറിയിപ്പുകളിലൂടെയും വെള്ളത്തിന്റെ ക്ഷാമത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ അതോറിറ്റിക്കും മറ്റ് അധികൃതര്‍ക്കും സാധിച്ചിട്ടുണ്ടെന്നാണ് മന്ത്രി ഹോഗന്‍ പറഞ്ഞത്.

ഡബ്ലിനിലെ നാലു ലോക്കല്‍ അതോറിറ്റി മേഖലകളിലും അടുത്ത ഏഴു ദിവസങ്ങളില്‍ രാത്രി 8മുതല്‍ നാളെരാവിലെ 7മണി വരെ ജലവിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഡബ്ലിന്‍ സിറ്റികൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും .എന്‍ജിനീയര്‍മാര്‍ ഇതിനൊരു പരിഹാരം കാണുന്നതുവരെ നിയന്ത്രണം തുടരേണ്ടിവരികയും ചെയ്യും.

Scroll To Top