Sunday December 04, 2016
Latest Updates

ജല ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ഐറിഷ് വാട്ടര്‍ 

ജല ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ഐറിഷ് വാട്ടര്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജല ഉപഭോഗം കുറയ്ക്കാന്‍ ടോയിലറ്റില്‍ ഫ്‌ലഷ് ചെയ്യുമ്പോള്‍ കുറച്ച് വെള്ളം ഉപയോഗിക്കാന്‍ ഐറിഷ് വാട്ടര്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അയര്‍ലണ്ടുകാരുടെ അമിതമായ ജല ഉപയോഗത്തിനെതിരെ ബോധവല്ക്കരണം നടത്തുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ഐറിഷ് വാട്ടറിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി എലിസബത്ത് അര്‍നെറ്റ് പറഞ്ഞു. തലസ്ഥാന നഗരിയായ ഡബ്ലിനിലാണ് ജല ഉപയോഗം ഏറ്റവും കൂടുതലായുള്ളത്. 

ഓഗസ്റ്റ് മാസം മുതല്‍ വാട്ടര്‍ ബില്‍ തയാറായിതുടങ്ങും .കുറഞ്ഞ വാട്ടര്‍ ബില്ലുകള്‍ ലഭ്യമാക്കാന്‍ ഇപ്പോഴേ പരിശീലനം ചെയ്തു തുടങ്ങണമെന്നാണ് ഐറിഷ് വാട്ടറിന്റെ അഭ്യര്‍ഥന.

ജല ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ജലം പാഴായിപ്പോകുന്നില്ലെന്നു ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഐറിഷ് വാട്ടര്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പൈപ്പുകളിലോ ടാപ്പിലോ ലീക്കോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കുന്നത് നല്ലതാണ്. ഇതിലൂടെ നമ്മുടെ ശ്രദ്ധയില്‌പ്പെടാതെ പോകുന്ന ജലനഷ്ടം ഒഴിവാക്കാം. രണ്ടാമതായി പല്ല് തേയ്ക്കുമ്പോള്‍ ടാപ്പ് തുറന്നിട്ട് കൊണ്ട് പല്ല് തേയ്ക്കുന്ന ശീലം ഒഴിവാക്കുക. പല്ല് തേയ്ക്കുമ്പോള്‍ ടാപ്പ് തുറന്ന ഇടുന്നതിലൂടെ ഓരോ മിനിട്ടിലും ആറ് ലിറ്റര്‍ വരെ ജലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 

ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നവര്‍ക്ക് ധാരാളം വെള്ളം ലാഭിക്കാന്‍ കഴിയും. സാധാരണ പൈപ്പില്‍ നിന്ന് വെള്ളം എടുത്തു കുളിക്കുന്ന ഒരാള്‍ 80 ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കുന്നതായാണ് കണക്ക്. എന്നാല്‍ കുളി ഷവറിന് കീഴിലേക്ക് മാറ്റിയാല്‍ 49 ലിറ്റര്‍ വെള്ളം കൊണ്ട് കുളി അവസാനിപ്പിക്കാം. അഞ്ച് മിനിറ്റ് തുറന്നു വയ്ക്കുന്ന ഷവര്‍ 4 മിനിട്ടായി ചുരുക്കിയാല്‍ പോലും ദിവസം ഏഴ് ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിയും. നിങ്ങളുടെ വാഷിംഗ് മെഷീനും ഡിഷ്‌വാഷറും എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി ലോഡ് ആണെന്ന് ഉറപ്പാക്കുക. ഒരു വാഷിംഗ് മെഷീന്‍ ശരാശരി 65 ലിറ്റര്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ഒരു ഡിഷ്‌വാഷര്‍ 20 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു

Scroll To Top