Thursday December 08, 2016
Latest Updates

ജലനിരക്ക് വിരുദ്ധ സമരക്കാര്‍ കോര്‍ക്ക് സിറ്റി കൗണ്‍സില്‍ യോഗം തടഞ്ഞു 

ജലനിരക്ക് വിരുദ്ധ സമരക്കാര്‍ കോര്‍ക്ക് സിറ്റി കൗണ്‍സില്‍ യോഗം തടഞ്ഞു 

കോര്‍ക്ക് : ജലനിരക്ക് വിരുദ്ധ സമരക്കാര്‍ കൗണ്‍സില്‍ ഉപരോധിച്ചതിനെ തുടര്‍ന്ന്‌കോര്‍ക്ക് സിറ്റി കൗസില്‍ യോഗം ഒഴിവാക്കി. ചൊവ്വഴ്ച്ച രാത്രി നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗമാണ് ജലനിരക്ക് വിരുദ്ധസമരക്കാര്‍ കൗണ്‍സിലില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്.ഡെപ്യൂട്ടി മേയര്‍ കെന്നത്ത് ഒഫ്‌ലിന്‍ അറിയിച്ചതാണ് ഇക്കാര്യം.

ജലനിരക്ക് വിരുദ്ധ സമരക്കാരുടെ മാര്‍ച്ചിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യാനുളള നഗരസഭയുടെ തീരുമാനമാണ് പ്രക്ഷോഭകരെ പ്രകോപിപ്പിച്ചത്. പോസ്റ്റര്‍ നീക്കം ചെയ്യാനുളള കൗണ്‍സില്‍ തീരുമാനത്തിനെതിരെയുളള സമരമാണ് കൗണ്‍സില്‍ ഉപരോധിച്ച് കൊണ്ട് നടക്കുന്നതെന്ന് ജലനിരക്ക് വിരുദ്ധ സമരക്കാര്‍ അറിയിച്ചു.

പ്രശ്‌നപരിഹാരത്തിന് അടിയന്തര ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നേരത്തെ പക്ഷപാതപരമായ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് ആരോപിച്ച് ആര്‍ടിഇ ചാനലിനെതരിരെയും ജലനിരക്ക് വിരുദ്ധ സമരക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 

Scroll To Top