Friday December 09, 2016
Latest Updates

ജലനിരക്ക് വിരുദ്ധ പ്രക്ഷോഭം:ജയിലില്‍ നിരാഹാരം തുടങ്ങിയവര്‍ക്ക് പിന്തുണയറിയിച്ച് ഡബ്ലിനില്‍ പ്രതിഷേധമിരമ്പി 

ജലനിരക്ക് വിരുദ്ധ പ്രക്ഷോഭം:ജയിലില്‍ നിരാഹാരം തുടങ്ങിയവര്‍ക്ക് പിന്തുണയറിയിച്ച് ഡബ്ലിനില്‍ പ്രതിഷേധമിരമ്പി 

ഡബ്ലിന്‍:ജലനിരക്കിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ട രണ്ടു പേര്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ജനങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ പ്രകടനം നടത്തി.

വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന് തടസം സൃഷ്ട്ടിക്കരുത് എന്ന മുന്‍ കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് വ്യാഴാഴ്ച്ച ഡബ്ലിന്‍ കോടതി അഞ്ചു പ്രക്ഷോഭകരെ 56 ദിവസം വരെ ജയില്‍ ശിക്ഷ വിധിച്ച് ഉത്തരവിട്ടത്.ഇവരില്‍ രണ്ടു പേരാണ് വെള്ളിയാഴ്ച്ച മുതല്‍ ജയിലില്‍ ഭക്ഷണവും പാനിയവും ഉപേക്ഷിച്ച് സമരം തുടങ്ങിയത്.

സംഭവം പുറത്തറിഞ്ഞ ഉടന്‍ ഡബ്ലിന്റെ എല്ലാ ഭാഗത്ത് നിന്നുമായി യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വമേധയ എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ ഡെയിം സ്ട്രീറ്റിലെ സെന്‍ട്രല്‍ ബാങ്ക് കെട്ടിടത്തിനു മുമ്പില്‍ ഒത്തു ചേര്‍ന്ന ശേഷം മൌണ്ട് ജോയി ജയിലിലേയ്ക്ക് പ്രകടനമായി നീങ്ങി.സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്ലേ കാര്‍ഡുകള്‍ പിടിച്ചും പതിനായിരത്തില്‍ അധികം വരുന്ന ജനസഞ്ചയം പ്രകടനത്തില്‍ പങ്കെടുത്തു.

പോള്‍ മര്‍ഫി റ്റി ഡി പ്രക്ഷോഭകരെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗിച്ചു.’അവര്‍ക്ക് ഗാര്‍ഡയുടെയും ,കോടതിയുടെയും ,മാധ്യമങ്ങളുടെയും പിന്തുണയുണ്ടയേക്കാം,പക്ഷേ നമുക്കാണ് ജനങ്ങളുടെ പിന്തുണ.നാം ജയിക്കുക തന്നെ ചെയ്യും.ജലനിരക്ക് പിന്‍വലിപ്പിക്കുന്നത് വരെ സമരം തുടരും.’ജനങ്ങളെ ആവേശഭരിതരാക്കി പോള്‍ മര്‍ഫി പറഞ്ഞു.

‘ഇത് വെള്ളത്തിനു വിലയേര്‍പ്പെടുത്തിയതിന് എതിരെയുള്ള സമരം മാത്രമല്ല.അയര്‍ലണ്ടില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു പരിഷ്‌കരണ വിപ്ലവത്തിനുള്ള സമയമായി.പുരോഗമനപരമായ ഒരു മുന്നേറ്റം നാം നടത്തുക തന്നെ ചെയ്യും.’അദ്ദേഹം പറഞ്ഞു.
ജയിലില്‍ അടച്ചവരെ മോചിപ്പിക്കാനുള്ള സമരം മാത്രമല്ല ഇത്.ഈ രാജ്യത്തെ ജനങ്ങളെ കഷ്ട്ടപ്പെടുത്തുന്ന സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമരമാണിത്.പോള്‍ മര്‍ഫി വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിലും പ്രക്ഷോഭ സമരം തുടരുമെന്ന് പ്രഖ്യാപിച്ച സംഘാടകര്‍ മാര്‍ച്ച് 21 ന് വമ്പിച്ച റാലി നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കാസിൽബാറിൽ ഇന്നലെ നടത്തപെട്ട സമരം

കാസിൽബാറിൽ ഇന്നലെ നടത്തപെട്ട സമരം

 

 

Scroll To Top