Saturday December 10, 2016
Latest Updates

ജലനിരക്ക് വര്‍ധന: പ്രതിഷേധക്കാര്‍ ജോണ്‍ ബര്‍ട്ടന്റെ കാറ് തടഞ്ഞു

ജലനിരക്ക് വര്‍ധന: പ്രതിഷേധക്കാര്‍ ജോണ്‍ ബര്‍ട്ടന്റെ കാറ് തടഞ്ഞു

ഡബ്ലിന്‍: ജലനിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെ കാറ് തടഞ്ഞു. ഡബ്ലിനിലെ രഹ്നെയില്‍ നിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി പോകുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രിയെ ‘ഡബ്ലിന്‍ സെയ്‌സ് നോ’ ക്യാംപെയ്‌ന്റെ നാല് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു. 

ഡവലപ്പിംഗ് സ്‌കൂള്‍ ബ്രേക്ക് ഫാസ്റ്റ് ക്ലബ്‌സ് എന്ന വിഷയത്തിലുള്ള ഒരു റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത ശേഷം മന്ത്രി സെന്റ് ഇതെന്‍സ് സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട സംഘം അധികം വൈകാതെ സമാധാനപരമായി പിരിഞ്ഞുപോയി. ഇതിന് ശേഷമാണ് മന്ത്രിയുടെ കാര്‍ സ്ഥലത്ത് നിന്ന് പുറപ്പെട്ടത്.

ഡബ്ലിന്‍ സെയ്‌സ് നോ ക്യാംപെയ്‌ന്റെ നേതൃത്വത്തില്‍ രഹ്നെയിലും പരിസര പ്രദേശങ്ങളിലും ഏതാനും മാസങ്ങളായി ജലനിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്. ഈ മേഖലയിലെ പ്രക്ഷോഭകര്‍ ലേബര്‍ ടിഡി ഷീന്‍ കെന്നിയുടെ വീട് പിക്കറ്റ് ചെയ്തും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 

Scroll To Top