Tuesday December 06, 2016
Latest Updates

ജലനിരക്ക് പാര്‍ട്ടിയുടെ അന്ത്യത്തിന് കാരണമാകുമെന്ന് ലേബര്‍ ജനപ്രതിനിധികള്‍,പിന്‍വലിയ്ക്കണമെന്ന് റ്റി ഡി മാര്‍

ജലനിരക്ക് പാര്‍ട്ടിയുടെ അന്ത്യത്തിന് കാരണമാകുമെന്ന് ലേബര്‍ ജനപ്രതിനിധികള്‍,പിന്‍വലിയ്ക്കണമെന്ന് റ്റി ഡി മാര്‍

ഡബ്ലിന്‍: പുതിയ ജലനിരക്ക് ലേബര്‍ പാര്‍ട്ടിയെ തുടച്ചു നീക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന് മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടിയുടെ
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സര്‍ക്കാര്‍ ജലനിരക്ക് കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ അന്ത്യമാകുമെന്ന് ടിഡിമാരും പാര്‍ട്ടി സെനറ്റര്‍മാരും മുന്നറിയിപ്പ് നല്‍കി.

ജലനിരക്ക് ഏര്‍പ്പെടുത്തിയതും തുടര്‍ന്ന് അതിനെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഭൂരിപക്ഷം ടിഡിമാരും അഭിപ്രായപ്പെട്ടു. ഫിനാഗേല്‍ ടിഡിമാര്‍ക്കും പുതിയ ജലനിരക്കിനെതിരെ കടുത്ത പ്രതിഷേധമുണ്ടെന്ന് ലേബര്‍ യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ പറഞ്ഞു.ജലനിരക്ക് പിന്‍വലിച്ചില്ലെങ്കില്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിരിച്ച് വരുന്ന കാര്യം സംശയമാണെന്നും ലേബര്‍ ജനപ്രതിനിധികള്‍ പറഞ്ഞു.പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടേക്കാം.

പ്രധാനമന്ത്രി എന്‍ഡ കെന്നി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കൂടിയ ഫിനഗേല്‍ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലും 
ടിഡിമാരുടെ രൂക്ഷ വിമര്‍ശനം ഉണ്ടായി .താലയില്‍ ജലനിരക്കിനെതിരെ പ്രതിഷേധിച്ച ഭൂരിപക്ഷം പേരും മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരായാരുന്നെന്ന് ഡബ്ലിന്‍ സൌത്ത് വെസ്റ്റ് ടിഡി എമോണ്‍ മലോണി പറഞ്ഞു. ജനനിരക്ക് ഏര്‍പ്പെടുത്തിയത് മധ്യവര്‍ഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും എമോണ്‍ പറഞ്ഞു. അതേസമയം ജലനിരക്ക് സംബന്ധിച്ച് പുതിയ നിരക്കുകളും സപ്പോര്‍ട്ട് സ്‌കീമുകളും വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു.

Scroll To Top