Monday December 05, 2016
Latest Updates

ജലനിരക്ക് കുറച്ചത് തുണയായി,ഭരണ കക്ഷികള്‍ക്ക് ജനപിന്തുണ കൂടി 

ജലനിരക്ക് കുറച്ചത് തുണയായി,ഭരണ കക്ഷികള്‍ക്ക് ജനപിന്തുണ കൂടി 

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിക്ക് ജനമനസുകളില്‍ ഇടം കൂടുന്നതായി റിപ്പോര്‍ട്ട്. ഉപപ്രധാന മന്ത്രി ജോണ്‍ ബര്‍ട്ടന്റെ പാര്‍ട്ടിയായ ലേബറിന് ഇത്തവണത്തെ വിവിധ അഭിപ്രായവോട്ടെടുപ്പില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൂന്നുശതമാനത്തോളം വര്‍ദ്ധനവാണ് ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്.

ഫിനഗേല്‍ ലേബര്‍ കൂട്ടു മന്ത്രിസഭയ്ക്കും ഇത്തവണ പിന്തുണ വര്‍ദ്ധിച്ചിരിക്കുകയാണ് ഭൂരിപക്ഷംപേരും കൂട്ടുമന്ത്രിസഭയെ പിന്തുണയ്ക്കുകയാണ്.ഇത് ഏകദേശം ഇയുഐഎംഎഫ് ബെയിലൗട്ടിനെ നേരിടാന്‍ ഒരുങ്ങിയ സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ച അതേ എണ്ണം വരുന്നു.കുടി വെള്ളത്തിന്റെ നിരക്ക് കുറച്ചത് എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തു.മൂന്ന് ശതമാനം വര്‍ദ്ധനവാണ് ഇത്തവണ ഫിന്‍ഗീലിന് ലഭിച്ചിരിക്കുന്നത്.ഫിന്‍ഗീലിന് 24 ശതമാനം വോട്ടാണ് ലഭിച്ചത്.

എന്നാല്‍ പ്രതിപക്ഷമായ ഫിന ഫാളിനും സിന്‍ ഫെയ്‌നും വളരെ കുറഞ്ഞ നിരക്കിലാണ് പിന്തുണ ലഭിച്ചത്. ഫിനാ ഫാളിന് കഴിഞ്ഞമാസത്തെ വോട്ടിംഗില്‍ ലഭിച്ച 19 % നിലനിര്‍ത്താനായപ്പോള്‍ സിന്‍ ഫെയിനിന് 4 ശതമാനത്തോളം കുറവാണ് പിന്തുണ ലഭിച്ചത്.


Scroll To Top