Wednesday December 07, 2016
Latest Updates

ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സമരം ചെയ്ത 11 പേരെ അറസ്റ്റ് ചെയ്തു

ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സമരം ചെയ്ത 11 പേരെ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍: ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സമരം ചെയ്ത 11 പേരെ അറസ്റ്റ് ചെയ്തു. ഓ കൊണൊല്‍ സ്ട്രീറ്റില്‍ കുത്തിയിരുപ്പ് സമരം നടത്തിയവരാണ് അറസ്റ്റിലായത്, ഗാര്‍ഡയെ മുന്‍കൂര്‍ അറിയിക്കാതെ സമരം ചെയ്തതിനാണ് അറസ്റ്റ്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.

WWPROഅതേസമയം ഗാര്‍ഡയുടെ അനുമതിയോടെ ജിപിഒയില്‍ നടന്ന മറ്റൊരു പ്രതിഷേധ സമരം സമാധാനപരമായി അവസാനിച്ചു. വൈകുന്നേരം 4 മണി വരെയാണ് സമരക്കാര്‍ക്ക് സമയം അനുവദിച്ചിരുന്നത്. സമയം കഴിഞ്ഞതോടെ സമരക്കാര്‍ പിരിഞ്ഞു പോയി. എന്നാല്‍ അനുമതിയില്ലാതെ സമരം ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. എന്നാല്‍ ലാത്തിചാര്‍ജോ പെപ്പര്‍ സ്‌പ്രേ പ്രയോഗമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല

Scroll To Top