Sunday December 04, 2016
Latest Updates

ജലനിരക്കിനെതിരെ സമരം തുടരുമെന്ന് റൈറ്റ് ടു വാട്ടര്‍; പിന്തുണയ്ക്കുമെന്നു സിപ്ടു 

ജലനിരക്കിനെതിരെ സമരം തുടരുമെന്ന് റൈറ്റ് ടു വാട്ടര്‍; പിന്തുണയ്ക്കുമെന്നു സിപ്ടു 

ഡബ്ലിന്‍: ജലനിരക്കിനെതിരെയുള്ള സമരത്തിനു പിന്തുണ നല്‍കുമെന്ന് പ്രമുഖ ട്രേഡ് യൂണിയനായ സിപ്ടു. ജലനിരക്ക് വെട്ടിക്കുറച്ചിട്ടും സമരം തുടരുന്ന റൈറ്റ് ടു വാട്ടര്‍ ക്യാംപെയ്ന്‍ പ്രവര്‍ത്തകരുമായി സഹകരിക്കുന്നു സിപ്ടു യൂണിയന്‍ വ്യക്തമാക്കി. അഞ്ചോളം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച റൈറ്റ് ടു വാട്ടര്‍ ക്യാംപെയ്‌നില്‍ സിപ്ടു സഹകരിച്ചിരുന്നില്ല. 200,000 ഓളം അംഗങ്ങളുള്ള സംഘടന ഇത് ആദ്യമായി ജലനിരക്കിനെതിരെയുള്ള സഹരവുമായി സഹകരിക്കാമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. സിപ്ടു നേതാവ് ജാക്ക് ഓ കോണോര്‍ അറിയിച്ചതാണ് ഇക്കാര്യം. കുറച്ച ജലനിരക്ക് പോലും പലര്‍ക്കും താങ്ങാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. 

ആറ് വര്‍ഷം നീണ്ട സാമ്പത്തിക പരിഷ്‌ക്കരണ നടപടികളിലൂടെ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനിടെ ജലനിരക്കിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ ലെവികള്‍ ജനങ്ങള്‍ക്ക് താങ്ങാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചതോടെ ജനരോക്ഷം തണുപ്പിക്കുന്നതിന് നിരക്കുകള്‍ കുറച്ച സര്‍ക്കാര്‍ നടപടി സമരങ്ങള്‍ തണുപ്പിക്കുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഏകാംഗ കുടുംബങ്ങള്‍ക്ക് 60 യൂറോയും ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് 160 യൂറോയുമാണ് പുതിയ നിരക്ക്. ബുധനാഴ്ച മന്ത്രി അലന്‍ കെല്ലിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.

Scroll To Top