Friday December 09, 2016
Latest Updates

ജലനിരക്കിനെതിരെ ലിമെറിക്കില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം

ജലനിരക്കിനെതിരെ ലിമെറിക്കില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം

ലിമറിക്ക്: ലിമെറിക്കില്‍ ജലനിരക്കിനെതിരെ പ്രതിഷേധം ശക്തമായി. ശനിയാഴ്ച ഉച്ച കഴിഞ്ഞു ജലനിരക്കിനെതിരെ ലിമെറിക്കില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ആറായിരത്തോളം പേര്‍ അണിനിരന്നു. സിറ്റി ഹാളിന് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തി. പണം അടയ്ക്കാന്‍ മാര്‍ഗമില്ല അതിനാല്‍ പണമടക്കില്ല എന്നാ മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകള്‍ എഴുതിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് മൈക്കല്‍ നൂനന്റെ മുഖംമൂടി ധരിച്ച ഒരാളും പ്രകടനത്തില്‍ ഉണ്ടായിരുന്നു. പ്രകടനത്തില്‍ അണിനിരന്ന ആയിരങ്ങള്‍ ഐറിഷ് വാട്ടര്‍ കസ്റ്റമര്‍ പാക്ക് തീയിട്ട് നശിപ്പിച്ചു. 

മുന്‍ മേയര്‍ ജോണ്‍ ഗിള്ളിഗന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. താന്‍ ജലനിരക്ക് അടയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്ന ആയിരങ്ങളും ജലനിരക്ക് അടയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജലനിരക്കുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിടുമെന്നും ജോണ്‍ ഗിള്ളിഗന്‍ പറഞ്ഞു. ജലനിരക്ക് പിന്‍വലിക്കുമെന്ന് കരുതുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇരുപത് വര്‍ഷം മുന്‍പും താന്‍ ഉള്‍പ്പെടെയുള്ളവര്‍ ജലനിരക്കിനെതിരെ സമരം ചെയ്തിരുന്നു. അന്ന് ജലനിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഇത്തവണയും സര്‍ക്കാരിന് ജലനിരക്കില്‍ നിന്ന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

18 മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജലനിരക്ക് അടയ്ക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കണക്ഷന്‍ വിച്ഛേദിക്കുമെന്നും ഭീഷണിപ്പെടുത്തുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും കണക്ഷന്‍ വിച്ഛേദിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റി ഒസ്റ്റെറിറ്റി അലയന്‍സ് കൌണ്‍സിലറും മാര്‍ച്ചിന്റെ സംഘാടകരില്‍ ഒരാളുമായ സിയാന്‍ പ്രെഡിവില്ലെ പറഞ്ഞു

Scroll To Top