Tuesday December 06, 2016
Latest Updates

ജലനിരക്കിനെതിരെയുള്ള സമരങ്ങള്‍ വിനയായി, ഫിനാഗേല്‍ പാര്‍ട്ടിയുടെ ജനപിന്തുണ വീണ്ടും ഇടിഞ്ഞു

ജലനിരക്കിനെതിരെയുള്ള സമരങ്ങള്‍ വിനയായി, ഫിനാഗേല്‍ പാര്‍ട്ടിയുടെ ജനപിന്തുണ വീണ്ടും ഇടിഞ്ഞു

ഡബ്ലിന്‍: ഫിനാഗേല്‍ പാര്‍ട്ടിയുടെ ജനപിന്തുണ വീണ്ടും ഇടിഞ്ഞു. ഏറ്റവും പുതിയ അഭിപ്രായ സര്‍വേ പ്രകാരം ഫിനാഗേലിന്റെ ജനപിന്തുണയില്‍ കഴിഞ്ഞ മാസം മാത്രം 4 ശതമാനം ഇടിവുണ്ടായി. 22 ശതമാനം പേരാണ് നിലവില്‍ ഫിനാഗേലിനെ പിന്തുണയ്ക്കുന്നത്. സിന്‍ ഫിന്‍ പാര്‍ട്ടി ജനപിന്തുണ രണ്ടു ശതമാനം വര്‍ധിപ്പിച്ച് 22 ശതമാനമാക്കി. ഫിനാഫാളിന്റെന്റെയും ലേബറിന്റെയും ജനപിന്തുണയില്‍ മാറ്റമില്ല. ഈ പാര്‍ട്ടികള്‍ക്ക് യഥാക്രമം 18, 8 ശതമാനം ജനപിന്തുണയുണ്ട്. ഇരു പാര്‍ട്ടികളും ജനപിന്തുണ കഴിഞ്ഞ മാസത്തെ അതേ നിരക്കില്‍ നിലനിര്‍ത്തി.
സ്വതന്ത്രന്മാരും മറ്റുള്ളവരും കൂടി ജനപിന്തുണ 1 ശതമാനം വര്‍ധിപ്പിച്ച് ആകെ പിന്തുണ 27 ശതമാനമാക്കി. ഇതില്‍ സ്വതന്ത്രന്മാര്‍ 24 ശതമാനം ജനപിന്തുണ നേടിയപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, ആന്റി ഒസ്റ്റെറിറ്റി അലയന്‍സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എന്നീ പാര്‍ട്ടികള്‍ ഓരോ ശതമാനം വീതം ജനപിന്തുണ നേടി. കഴിഞ്ഞ ആഴ്ച തിങ്കള മുതല്‍ ബുധനാഴ്ച വരെയാണ് പാര്‍ട്ടികളുടെ ജനപിന്തുണ അളക്കുന്നതിനുള്ള പുതിയ സര്‍വേ നടത്തിയത്. ആയിരത്തോളം പേരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജലനിരക്കിനെതിരെ മാസങ്ങള്‍ നീണ്ട പ്രതിഷേധം പുതിയ സര്‍വേ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വേ നടത്തിയ റെഡ് സി റിസര്‍ച്ച് സി ഇ ഓ റിച്ചാര്‍ഡ് കോള്‍വെല്‍ പറഞ്ഞു. ഫിനാഗേലിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞറേറ്റിംഗ് ആണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top