Friday December 09, 2016
Latest Updates

ജലക്ഷാമത്തെ തുടര്‍ന്ന് കോര്‍ക്കിലെ സ്‌കൂള്‍ പൂട്ടി

ജലക്ഷാമത്തെ തുടര്‍ന്ന് കോര്‍ക്കിലെ സ്‌കൂള്‍ പൂട്ടി

കോര്‍ക്ക്: ജലക്ഷാമത്തെ തുടര്‍ന്ന് കോര്‍ക്കിലെ സ്‌കൂള്‍ പൂട്ടി. കോര്‍ക്കിലെ ബാലികോട്ടാന്‍ പ്രൈമറി സ്‌കൂളാണ് പൂട്ടിയത്. മൂന്ന് ദിവസം തുടര്‍ച്ചയായി വെള്ളം മുടങ്ങിയതിനെ തുടര്ന്നാണ് സ്‌കൂള്‍ പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് സ്‌കൂള്‍ പൂട്ടിയതെന്നു രക്ഷിതാക്കള്‍ അടക്കം പറഞ്ഞു.

മൂന്ന് ദിവസമായി വെള്ളം മുടങ്ങിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ഐറിഷ് വാട്ടര്‍ നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടികള്‍ക്ക് ബാത്ത് റൂമിലോ ടോയ്‌ലെറ്റിലോ ഉപയോഗിക്കാന്‍ വെള്ളമില്ല. കൈ കഴുകാന്‍ പോലും വെള്ളമില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂളിലെ അധ്യയനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 

അതേസമയം ഐറിഷ് വാട്ടറിന്റെ അലംഭാവത്തിനെതിരെ പ്രാദേശിക സിന്‍ ഫിന്‍ കൌണ്‍സിലര്‍ പാറ്റ് ബാക്ലെ രംഗത്ത് വന്നു. പ്രശ്‌നം സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ ഐറിഷ് വാട്ടര്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും പാറ്റ് ബാക്ലെ കുറ്റപ്പെടുത്തി. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ മഴയും കാറ്റിനെയും തുടര്‍ന്നാണ് ജലവിതരണം തടസപ്പെട്ടതെന്നാണ് ഐറിഷ് വാട്ടര്‍ അധികൃതരുടെ വിശദീകരണം. 

Scroll To Top