Tuesday December 06, 2016
Latest Updates

ജര്‍മ്മന്‍ ചാന്‍സിലറുടെ കോപം..,റഷ്യന്‍ പ്രസിഡണ്ടിനു പണികിട്ടി!

ജര്‍മ്മന്‍ ചാന്‍സിലറുടെ കോപം..,റഷ്യന്‍ പ്രസിഡണ്ടിനു പണികിട്ടി!

മിലാന്‍: ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വൈകി എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന് പണികിട്ടി. പുടിന്‍ എത്താന്‍ നേരത്തെ നിശ്ചയിച്ചതിലും വൈകിയതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ചര്‍ച്ച റദ്ദാക്കുകയായിരുന്നു. മിലാനില്‍ നടക്കുന്ന ഏഷ്യ യൂറോപ്പ് മീറ്റിനിടയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ്ചര്‍ച്ച  നിശ്ചയിച്ചിരുന്നത്.

നാസി ഭരണത്തില്‍ നിന്നുള്ള ബെല്‍ഗ്രേഡിന്റെ മോചനത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം പുടിന്‍ എത്തിയപ്പോഴേക്ക് ഏറെ വൈകിയിരുന്നു.ഇതില്‍ പ്രകോപിതയായ ആഞ്ചല മെര്‍ക്കല്‍ ചര്‍ച്ച റദ്ദാക്കുകയായിരുന്നു.ഉക്രൈനുമായുള്ള വെടി നിര്‍ത്തല്‍ കരാര് ലംഘിക്കുന്നതില്‍ ആഞ്ചല മെര്‍ക്കല്‍ പുടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ച
റദ്ദാക്കിയത്.

Scroll To Top