Sunday December 11, 2016
Latest Updates

ജര്‍മനിക്ക് ഇത് മധുര പ്രതികാരം; കണ്ണീരണിഞ്ഞ് ബ്രസീല്‍

ജര്‍മനിക്ക് ഇത് മധുര പ്രതികാരം; കണ്ണീരണിഞ്ഞ് ബ്രസീല്‍

ബെലോ ഹൊറിസോണ്ടെ: ജര്‍മനിക്ക് ഇത് മധുര പ്രതികാരം.2002 ലോകകപ്പിലെ ഫൈനലിലേറ്റ പരാജയത്തിന് ഇത്ര മധുരമായി പ്രതികാരം ചെയ്യാന്‍ കഴിയുമെന്ന് ജര്‍മ്മന്‍ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. ജര്‍മന്‍ താരങ്ങള്‍ ബ്രസീലിന്റെ ഗോള പോസ്റ്റിലേക്ക് ഗോള്‍ മഴ വര്‍ഷിക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കി നില്ക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. ടോണി ക്രൂസും ആന്ദ്രെ ഷ്രൂളും ഇരട്ട ഗോള്‍ നേടിയപ്പോള്‍ മുള്ളര്‍ , ഖദീര, ക്ലോസെ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി ബ്രസീലിനു ചരമക്കുറിപ്പ് എഴുതി.10464013_900061533344560_1399838906573808204_n

ആദ്യ മിനിറ്റില്‍ കാനറികള്‍ മുന്നേറിയെങ്കിലും പതിനൊന്നാം മിനിറ്റില്‍ മുള്ളറുടെ ബൂട്ടില്‍ നിന്ന് ഗോള്‍ വീണതോടെ ബ്രസീല്‍ മാനസികമായി തളര്‍ന്നു. ഓസ്‌കറിന്റെ ബൂട്ടില്‍ നിന്നാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ പിറന്നത്. ലോകകപ്പില ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ജര്‍മന്‍ താരം ക്ലോസെ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ബ്രസീല്‍ താരം റൊണാള്‍ഡോയുടെ റെക്കോഡാണ് തിരുത്തിക്കുറിച്ചത് എന്നതും ബ്രസീലുകാരുടെ ദുഖത്തിന് ആക്കം കൂട്ടി.

1964 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കപ്പ് കൈവിട്ട ബ്രസീല്‍ ഇത്തവണ കപ്പ് തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ സെമിയില്‍ ബ്രസീല്‍ പടയോട്ടം അവസാനിച്ചു. ഫുട്‌ബോള്‍ ശ്വസിച്ച് ഫുട്‌ബോള്‍ ഭക്ഷിച്ച് ജീവിക്കുന്ന ബ്രസീലുകാര്‍ കണ്ണീരോടെയാണ് സ്വന്തം നാട്ടുകാരുടെ പരാജയം ഏറ്റുവാങ്ങിയത്. ഗ്യാലറികളില്‍ നിന്ന് കണ്ണീരോടെയാണ് ബ്രസീല്‍ ആരാധകര്‍ മടങ്ങിയത്.

Scroll To Top