Friday December 09, 2016
Latest Updates

ജര്‍മനിക്ക് അയര്‍ലണ്ടിനോട് അസൂയ!

ജര്‍മനിക്ക് അയര്‍ലണ്ടിനോട് അസൂയ!

ഡബ്ലിന്‍: ജര്‍മനിക്ക് അയര്‍ലണ്ടിനോട് അസൂയ!കാരണമറിയുമ്പോള്‍ അയര്‍ലണ്ട്കാര്‍ക്ക് അഭിമാനിക്കാം ! 

അയര്‍ലണ്ടിന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് സംബന്ധിച്ച സാമ്പത്തിക പ്രവചനം തന്നെ അസൂയപ്പെടുത്തുന്നതെന്ന് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാംഗ് ഷോബിളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ജര്‍മനിയുടെ വളര്‍ച്ചാ നിരക്ക് പിന്നോക്കം പോയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വളര്‍ച്ചാ നിരക്കിനേക്കാള്‍ ജര്‍മനി ഏറെ പിന്നിലാണ്. അതുകൊണ്ടുതന്നെ അയര്‍ലണ്ടിന്റെ വളര്‍ച്ചാ നിരക്ക് തന്നെ അസൂയപ്പെടുത്തുന്നതായും വോള്‍ഫ്ഗാംഗ് പറഞ്ഞു. ജര്‍മനി മാത്രമല്ല യൂറോപ്യന്‍ യൂണിയനിലെ മറ്റ് ചില അംഗരാജ്യങ്ങളും വളര്‍ച്ചാ നിരക്കില്‍ അയര്‍ലണ്ടിനെക്കാള്‍ പിന്നോക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ അയര്‍ലണ്ട് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്,അയര്‍ലണ്ടിന്റെ വളര്‍ച്ചാ നിരക്ക് മുന്നോട്ടാണെന്നും ജര്‍മന്‍ ധനമന്ത്രി പറഞ്ഞു.അയര്‍ലണ്ടിനെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ച മന്ത്രിമാരോടും നേതാക്കളോടും അസൂയ തോന്നുന്നുവെന്ന് പറഞ്ഞ വോള്‍ഫ്ഗാംഗ് അവരെ അഭിനന്ദിക്കാനും മറന്നില്ല.ഫാംലിയില്‍ സ്ട്രാറ്റജിക് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ഓഫ് അയര്‍ലണ്ട് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജര്‍മന്‍ ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.അയര്‍ലണ്ട് ധനമന്ത്രി മൈക്കല്‍ നൂനന്റെ സാന്നിധ്യത്തിലായിരുന്നു ജര്‍മന്‍ ധനമന്ത്രിയുടെ പ്രസ്താവന.

Scroll To Top