Friday December 09, 2016
Latest Updates

ജയില്‍ മോചിതനായതിന് പിന്നാലെ ജെറി ആഡംസിന് വധഭീഷണി

ജയില്‍ മോചിതനായതിന് പിന്നാലെ ജെറി ആഡംസിന് വധഭീഷണി

ഡബ്ലിന്‍: കൊലപാതകക്കേസില്‍ അറസ്റ്റിലായ സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസിന് വധഭീഷണി. 1972 ലെ കൊലപാതക്കെസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെറി ആഡംസിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്ര റിപ്പോര്‍ട്ട് പ്രോസിക്യൂഷന് സമര്‍പ്പിക്കാനിരിക്കെയാണ് ജെറി ആഡംസിന് നേരെ വധഭീക്ഷണി ഉയര്‍ന്നിരിക്കുന്നത്. ജെറി ആഡംസിന് വധഭീഷണി ഉള്ളതായി പിഎസ്എന്‍ഐ ആണ് മുന്നറിയിപ്പ് നല്കിയത്. 

വധഭീഷണിയെ തുടര്‍ന്ന് പിഎസ്എന്‍ഐ ജെറി ആഡംസിന്റെ വീട്ടില് പരിശോധന നടത്തിയതായി പാര്‍ട്ടിയുടെ ജസ്റ്റിസ് വക്താവ് റെയ്മണ്ട് മക്കാര്‍ട്ടിനി സ്ഥിരീകരിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്ന ക്രിമിനലുകളാണ് ഇത്തരം ഭീഷണികള്‍ പുറപ്പെടുവിക്കുന്നതെന്ന് സിന്‍ ഫിന്‍ നേതാക്കള്‍ പറഞ്ഞു. വീട്ടിലേക്ക് നിരന്തരം വധഭീഷണി വരുന്നതായി ജെറി ആഡംസിന്റെ ഭാര്യ കൊല്ലെട്ടും സ്ഥിരീകരിച്ചു. 

1972 ല്‍ ജീന്‍ മക്കോണ്‍വിലെ എന്ന സ്ത്രീയെ സൈന്യം കൊന്നും കുഴിച്ചു മൂടിയ സംഭവത്തില്‍ ഈ ആഴ്ചയാണ് സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസിനെ അറസ്റ്റ് ചെയ്തത്. അന്‍ട്രിം സ്റ്റേഷനിലായിരുന്ന ജെറി ആഡംസിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വിടയക്കുകയായിരുന്നു. അതേസമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ജെറി ആഡംസും സിന്‍ ഫിന്‍ പാര്‍ട്ടിയും ആരോപിക്കുന്നത്. ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ തന്റെയും പാര്‍ട്ടിയുടെയും പ്രതിഛായക്ക് ഭംഗം വരുത്താനാണ് ഈ അറസ്റ്റ് എന്ന് ജെറി ആഡംസ് ആരോപിക്കുന്നു. 

ഇതിനിടെ ജെറി ആഡംസ് തന്നെ ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ മൈക്കല്‍ പറഞ്ഞു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ പുറത്ത് പറഞ്ഞാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജെറി ആഡംസ് ഭീഷണിപ്പെടുത്തിയെന്നാണ് മൈക്കലിന്റെ ആരോപണം. ബിബിസി റേഡിയോയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മൈക്കല്‍ മക്കോണ്‍വിലെ ജെറി ആഡംസ് തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചത്.

Scroll To Top