Thursday December 08, 2016
Latest Updates

ജയിംസ്‌ബോണ്ട് ചിത്രം സ്‌പെക്റ്ററിന്റെ പോസ്റ്ററെത്തി

ജയിംസ്‌ബോണ്ട് ചിത്രം സ്‌പെക്റ്ററിന്റെ പോസ്റ്ററെത്തി

24ാമത് ജയിംസ്‌ബോണ്ട് ചിത്രമായ ‘സ്‌പെക്റ്ററി’ന്റെ പോസ്റ്റര്‍ പുറത്തിങ്ങി. സ്‌കൈഫാളിന്റെ സംവിധായകനായ സാം മെന്‍ഡേസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടന്‍,മെക്‌സിക്കൊ,റോം എന്നിവയാണ് ലൊക്കേഷന്‍. ചിത്രം ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും.

ഡാനിയേല്‍ ക്രേഗ് ആണ് ഏജെന്റ് 007 ആയി വേഷമിടുന്നത്. 46 കാരനായ ക്രേഗ് നായകനാകുന്ന നാലാമത്തെ ബോണ്ട് ചിത്രമാണിത്. ‘കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫാള്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് ക്രേഗ് വീണ്ടും 007 ആകുന്നത്.

ഇറ്റാലിയന്‍ സൂപ്പര്‍താരം മോണിക ബലൂചിയും ഫ്രഞ്ച് നടി ലേ സെദൗക്‌സുമാണ് നായികമാര്‍. പുതിയ ബോണ്ട് ചിത്രത്തിനായി ആകംക്ഷയോടെ കാത്തിരിക്കുകയാണ് ദശലക്ഷകണക്കിന് ആരാധകര്‍.

Scroll To Top