Saturday December 10, 2016
Latest Updates

ജയലളിത ജയിലിലായി; അമ്മ സിനിമയുടെ അണിയറക്കാര്‍ വെട്ടിലായി

ജയലളിത ജയിലിലായി; അമ്മ സിനിമയുടെ അണിയറക്കാര്‍ വെട്ടിലായി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായത് ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വെട്ടിലാക്കി. ജയലളിതയുടെ ജീവിതം പ്രമേയമാക്കി നിര്‍മ്മിക്കുന്ന അമ്മ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് വെട്ടിലായത്. ജയലളിത ജയിലായത്തോടെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റേണ്ടി വന്നിരിക്കുകയാണ്. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

ഫൈസല്‍ സെയ്ഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഴുപത് ശതമാനവും പൂര്‍ത്തിയാവുകയും ചെയ്തു. ഇതിനിടെയാണ് ജയലളിത ശിക്ഷിക്കപ്പെട്ടു ജയിലിലായത്. കന്നട നടി രാഗിണി ദ്വിവേദിയാണ് ജയലളിതയായി അഭിനയിക്കുന്നത്. നേരത്തെയും ജയലളിതയോട് സാമ്യമുള്ള കഥാപാത്രങ്ങള്‍ തമിഴ് സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതം നേരിട്ട് പ്രമേയമാകുന്ന ആദ്യ ചിത്രമാണ് അമ്മ. നേരത്തെ വിവാദമായ മെ ഹും രജനികാന്ത് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അമ്മ സംവിധാനം ചെയ്യുന്ന ഫൈസല്‍ സെയ്ഫ്.

 

 

Scroll To Top