Sunday December 11, 2016
Latest Updates

ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മലയാളിയും

ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മലയാളിയും

ചെന്നൈ: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മലയാളിയും. തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും ജയലളിതയുടെ ഉപദേശകയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളി. അടിയന്തര ചര്‍ച്ചകള്‍ക്കായി ജയലളിത ഷീലയെ ബാംഗ്ലൂരിലേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ ചെന്നൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഷീല ബാലകൃഷ്ണന്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ഷീല ബാലകൃഷ്ണനൊപ്പമുണ്ട്.

ജയലളിതയ്ക്ക് പകരം നേരത്തെ മുഖ്യമന്ത്രിയായ പനീര്‍ ഒ. സെല്‍വമാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. നിലവില്‍ പനീര്‍ സെല്‍വം മന്ത്രിയാണ്. നഗരവികസന മന്ത്രി വൈത്തിലിംഗം, ഗതാഗതമന്ത്രി സെന്തില്‍ ബാലാജി, വൈദ്യുതിമന്ത്രി നത്തം വിശ്വനാഥന്‍ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. ആര് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് വന്നാലും പിന്‍സീറ്റ് ഭരണം ജയലളിത തന്നെ നിയന്ത്രിക്കുമെന്ന് ഉറപ്പാണ്.

അതിനിടെ വിധിയില്‍ മനംനൊന്ത് സ്വയം തീ കൊളുത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ വെങ്കടേശ്വരന്‍ മരിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

Scroll To Top