Monday December 05, 2016
Latest Updates

ജയലളിതയുടെ ജയില്‍ശിക്ഷയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി

ചെന്നൈ: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലില്‍ പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ആദ്യ ദിവസം തന്നെ തെരുവിലെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയെങ്കിലും പലരും മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ശിക്ഷാവിധി വന്നയുടന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഇന്നലെ മരിച്ചിരുന്നു. ചെന്നൈ വല്‍സരവാക്കം എ.ബി.എന്‍. പ്രതാപനഗറിലെ വെങ്കിടേശന്‍ (58) ആണ് തീകൊളുത്തി മരിച്ചത്…

ലാപ്‌ടോപ്പും പഠനോപകരണങ്ങളും സൗജന്യമായി നല്‍കിയ അമ്മ ശിക്ഷിക്കപ്പെട്ടത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നതായി കുറിപ്പ് എഴുതി വച്ച് തിരുച്ചിറപ്പള്ളി ജില്ലയില്‍ ലാല്‍ഗുഡിയിലെ ആരോഗ്യദാസിന്റെ മകളും രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ഥിനിയുമായ ജോഷ്‌ന (19) ഇന്നലെ തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച് സാരമായി പൊള്ളലേറ്റ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനി നാഗലക്ഷ്മി (17)യും മരണത്തിന് കീഴടങ്ങി.

80 ശതമാനത്തിലേറെ പൊള്ളലെറ്റ നാഗലക്ഷ്മി മധുര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുന്നല്‍വേലിയില്‍ രാജാറാം (50) എന്നയാള്‍ ബസ്സിന് മുന്നില്‍ ചാടി മരിച്ചു. ഈറോഡ് ജില്ലയില്‍ ലക്കാപുരം നെല്ലുകുത്തിലെ ലക്ഷ്മണന്‍ (40) ശിക്ഷ അറിഞ്ഞയുടനെ വീട്ടിലെത്തി തൂങ്ങിമരിച്ചു.

 

അതിനിടെ ജയലളിത ഇന്ന് ജാമ്യഹര്‍ജി നല്‍കി. നാളെ ഹര്‍ജി പരിഗണിക്കും.

 

Scroll To Top