Saturday December 10, 2016
Latest Updates

ജനാലകള്‍ ഇല്ലാത്ത വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു; ഇനി ജനാലയ്ക്ക് പകരം സ്മാര്‍ട്ട് സ്‌ക്രീന്‍ 

ജനാലകള്‍ ഇല്ലാത്ത വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു; ഇനി ജനാലയ്ക്ക് പകരം സ്മാര്‍ട്ട് സ്‌ക്രീന്‍ 

നാലകള്‍ ഇല്ലാത്ത യാത്രാ വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നൊവേഷന്‍ (സി.പി.ഐ) എന്ന കമ്പനിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. അടുത്ത പത്ത് വര്‍ഷത്തിനകം ജനാലകള്‍ ഇല്ലാത്ത വിമാനം യഥാര്‍ത്ഥ്യമാകും. വരും തലമുറ വിമാനങ്ങള്‍ ജനാലകള്‍ ഇല്ലാത്തവയായിരുക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജനാലകള്‍ക്ക് പകരം സുതാര്യമായ സ്മാര്‍ട്ട് സ്‌ക്രീനുകളാകും ഇനി വിമാനങ്ങളുടെ സൈഡ് വശങ്ങളില്‍ വരിക. 

ഈ സുതാര്യമായ സ്മാര്‍ട്ട് സ്‌ക്രീനിലൂടെ പുറം കാഴ്ചകള്‍ കാണാനും യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് തെരയാനും സാധിക്കും. ഏറ്റവും കട്ടി കുറഞ്ഞതും ലൈറ്റ് വെയ്റ്റ് കുറഞ്ഞതുമായ ഹൈഡെഫനിഷന്‍ സ്മാര്‍ട്ട് സ്‌ക്രീനുകളാകും ഇനി ജനല്‍ പാളികള്‍ക്ക് പകരം വരുന്നത്. വിമാനത്തിന്റെ എക്സ്റ്റീരിയര്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും ഈ സ്മാര്‍ട്ട് സ്‌ക്രീനില്‍ തെളിയും. സ്മാര്‍ട്ട് സ്‌ക്രീനുകള്‍ക്ക് പുറമേ വിമാനത്തിന്റെ ഭാരം കുറയ്ക്കാനുള്ള സാങ്കേതികവിദ്യയും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനുള്ള ടെക്‌നോളജിയും കമ്പനി ആലോചിക്കുന്നുണ്ട്. 

ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിമാന സര്‍വീസിന്റെ ചെലവ് കുറയ്ക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും കമ്പനി പറഞ്ഞു. വിമാനത്തിന്റെ കുറയുന്ന ഓരോ ശതമാനം ഭാരതത്തിനും ആനുപാതികമായി 0.75 ശതമാനം ഇന്ധന ഉപഭോഗവും കുറയും. പത്ത് വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് ജനാലകള്‍ ഇല്ലാത്ത വിമാനം യാഥാര്‍ത്ഥ്യമാകുമെന്ന് സി.പി.ഐ വക്താവ് ഡോ. ജോണ്‍ ഹെള്ളിവെല്‍ പറഞ്ഞു.

Scroll To Top