Friday December 09, 2016
Latest Updates

ജനാധിപത്യം ജയിച്ചു :ജനവിധി മാനിയ്ക്കുമെന്ന് എന്‍ടാ കെന്നി

ജനാധിപത്യം ജയിച്ചു :ജനവിധി മാനിയ്ക്കുമെന്ന് എന്‍ടാ കെന്നി

ഡബ്ലിന്‍ :തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനാധിപത്യം തന്നെയോ? വോട്ടുരേഖപ്പെടുത്തിയ 39 ശതമാനം ആളുകളില്‍ ഭൂരിപക്ഷം പേരും സിനഡ് തുടരണമെന്ന് അനുകൂലിച്ചവര്‍. ‘യെസ്’ ഓര്‍ ‘നോ’ ചോദ്യം ജനങ്ങളെ വെട്ടിലാക്കുകയായിരുന്നുവെന്ന് ആരോപണം വ്യാപകം.

ഏതായാലും ഐറിഷ് ജനത ‘നോ’ വോട്ടിങ്ങിലൂടെ സിനഡിനെ വിജയിപ്പിച്ചു. അപ്പര്‍ ഹൈസിനെ പുറത്താക്കണമെന്ന ഇപ്പോഴത്തെ സര്‍ക്കാരിന്റെ ആവശ്യത്തില്‍ വോട്ടു രേഖപ്പെടുത്തിയവരില്‍ 51.7ശതമാനം പേരും പറഞ്ഞത് അപ്പര്‍ ഹൗസ് തുടരണം എന്ന്.
തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്കു മുന്‍പ് പല മാധ്യമങ്ങളും നടത്തിയ സര്‍വ്വേ വോട്ടെടുപ്പില്‍ ജനങ്ങളുടെ ആവശ്യം സിനഡിനെ പുറത്താക്കണമെന്നുള്ളത് തന്നെയായിരുന്നു.

എന്നാല്‍ ഇന്നലെ 591397 സിനഡ്അനുകൂല വോട്ടുകള്‍ക്കെതിരെ 634,437പേരാണ് സര്‍ക്കാരിനെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍ പ്രധാന മന്ത്രി എന്റ കെന്നിയുടെ പ്രതീക്ഷ പാടെ തകര്‍ത്തുകൊണ്ടാണ് 42,500 വോട്ടിന്റെ ഭൂരിപക്ഷം എതിരഭിപ്രായത്തിനു നേടാനായത്

3.1 മില്ല്യണ്‍ ശക്തരായ വോട്ടര്‍മാര്‍ ജീവിക്കുന്ന രാജ്യത്ത് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയത് വെറും 39 ശതമാനം പേര്‍ മാത്രമാണ്. ഈ 39 ശതമാനമാണ് ചരിത്ര പ്രധാനമായ തീരുമാനം കൈക്കൊള്ളാന്‍ കൂട്ടുനിന്നത്.
ജനാധിപത്യം വിജയിച്ചതായാണ് അപ്പര്‍ ഹൗസിന്റെ തലതൊട്ടപ്പന്‍ എന്നു വിശേഷിപ്പിക്കുന്ന ഡേവിഡ് നോറിസ് പറഞ്ഞത്.
പ്രധാനമന്ത്രി തന്റെ ‘ഈഗോ ട്രിപ്പി’നു വേണ്ടി ലക്ഷങ്ങളാണ് പൊടിച്ചുകളഞ്ഞതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ജനങ്ങളുടെ അഭിപ്രായത്തെ സ്വീകരിക്കുന്നതായാണ് എന്റ കെന്നി അറിയിച്ചത്. സിനഡിനെ നിലനിര്‍ത്താനാണ് ജനങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫറണ്ടത്തില്‍ സര്‍്കാര്‍ പരാജയപ്പെടാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് സിന്‍ ഫെയിനിന്റെ മേരി ലു മക്‌ഡൊനാള്‍ഡ് ആരോപിച്ചു. എന്റ കെന്നി ഈകാര്യത്തില്‍ കാണിച്ച തിടുക്കമാണ് തെറ്റായ ഒരു ഫലം നേടിക്കൊടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ റഫറണ്ടമെന്ന് ഫിന്‍ ഫെയിലിന്റെ ബില്ലി കെല്ലഹര്‍ പറഞ്ഞു.
സിനഡിനെ പുറത്താക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം ജനങ്ങള്‍ തള്ളിയത് അദ്ദേഹത്തിനേറ്റ പ്രഹരമായി എന്ന് ഫിന്‍ ഫെയില്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു.
റഫറണ്ടത്തില്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ സിനഡിനെ പുറത്താക്കുക അല്ലെങ്കില്‍ സ്വീകരിക്കുക. ജനങ്ങള്‍ സിനഡിനെ സ്വീകരിക്കുകയാണ് ചെയ്തത്.
തന്റെ നേതൃസ്ഥാനത്തിന് കിട്ടിയ ഒരു പ്രഹരമായാണ് എന്റ കെന്നി ഈ റഫറണ്ടത്തെ നോക്കിക്കണ്ടത്. ഏതായാലും ജനങ്ങളുടെ തീരുമാനം സ്വീകരിക്കാന്‍ തന്നെയാണ് പ്രധാന മന്ത്രി തയ്യാറായതും. കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്‍വെന്‍ഷന്‍ ഒരു ഓപ്ഷന്‍ മാത്രമായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സിനഡിന്റെ ഭാവി സിനഡ് തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ രാഷ്ട്രീയ മാറ്റം ആഗ്രഹിച്ചിട്ടുണ്ടെന്ന് ഈ റഫറണ്ടം തെളിയിക്കുന്നതായാണ് ഫിന്‍ ഫെയിലിന്റെ നിയല്‍ കോളിന്‍ പറഞ്ഞത്.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി ഒരിക്കല്‍ ലിസ്ബണ്‍ ട്രീറ്റിയ്‌ക്കെതിരെയുള്ള റഫറണ്ടം പരാജയപ്പെടുത്തിയ അതെ ജനത തന്നെയാണ് ഇപ്പോഴും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള കാവലാളായത്

Scroll To Top