Saturday December 03, 2016
Latest Updates

ജനവികാരം അറിയാന്‍ ഇനി കേന്ദ്രം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരീക്ഷിക്കും

ജനവികാരം അറിയാന്‍ ഇനി കേന്ദ്രം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരീക്ഷിക്കും

ന്യൂഡല്‍ഹി: ജനവികാരം മനസിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിനെക്കുറിച്ച്? സോഷ്യല്‍ മീഡിയകളില്‍ വരുന്ന പ്രതികരണങ്ങളുടെ ദിനംപ്രതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. വാര്‍ത്താ വിതരണ മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള ആദ്യ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കും ക്യാബിനറ്റ് സെക്രട്ടറിക്കും കൈമാറി.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വാര്‍ത്താ വിതരണ മന്ത്രാലയം സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീ!ഴില്‍ രൂപം നല്‍കിയ സോഷ്യല്‍ മീഡിയ വിങ്ങിനാണ്? ഇതിന്റെ ചുമതല. സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നതിന് പുറമേ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പരമാവധി പ്രചരണം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

വാര്‍ത്താ മാധ്യമങ്ങളോട് പ്രതികരികുന്നതില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ കഴിഞ്ഞ ദിവസം എംപിമാര്‍ക്ക് നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

Scroll To Top