Sunday December 04, 2016
Latest Updates

ജനരോക്ഷം ഫലം കാണുന്നു; ജലനിരക്ക് ഇന്‍സ്റ്റാള്‍മെന്റുകളായി അടയ്ക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയേക്കും

ജനരോക്ഷം ഫലം കാണുന്നു; ജലനിരക്ക് ഇന്‍സ്റ്റാള്‍മെന്റുകളായി അടയ്ക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയേക്കും

ഡബ്ലിന്‍: ജലനിരക്ക് ആഴ്ചയില്‍ ഇന്‍സ്റ്റാള്‍മെന്റുകളായി അടയ്ക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നു. ജലനിരക്കിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജനരോക്ഷം തണുപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ജലനിരക്ക് ഇന്‍സ്റ്റാള്‍മെന്റുകളായി അടയ്ക്കാന്‍ സൌകര്യമൊരുക്കുന്നത്. വലിയ തുക ഒരുമിച്ച് അടയ്ക്കുന്നതിന്റെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഇത് വഴിയൊരുക്കും. കൂടാതെ ഫ്‌ലാറ്റ് റേറ്റ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഫ്‌ലാറ്റ് റേറ്റ് 200 യൂറോ വരെ ആയി കുറയ്ക്കാനാണ് ആലോചിക്കുന്നത്. കൂടാതെ കുട്ടികള്‍ക്കുള്ള സൗജന്യ വാട്ടര്‍ അലവന്‍സ് 17 വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് 19 വയസ് വരെ വര്‍ധിപ്പിച്ചേക്കാനും സാധ്യതയുണ്ട്. 

ജലനിരക്ക് നിലവില്‍ വന്നതിന് ശേഷവും പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജനരോക്ഷം കുറയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ ലളിതമായ പേ ഓപ്ഷനുകള്‍ അവതരിപ്പിക്കണമെന്ന് ഐറിഷ് വാട്ടറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിവാര ഇന്‍സ്റ്റാള്‍മെന്റുകള്‍ക്ക് പുറമെ ത്രൈമാസ ഇന്‍സ്റ്റാള്‍മെന്റുകളായും ജലനിരക്ക് അടയ്ക്കാന്‍ സംവിധാനം ഒരുക്കിയേക്കും. അസസ്ഡ് ചാര്‍ജിനേക്കാള്‍ മെച്ചം നിശ്ചിത നിരക്കാണെന്ന് ജനനങ്ങള്‍ക്കിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് അസസ്ഡ് നിരക്കിന് പകരം നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താനുള്ള ആലോചന. 

അതിനിടെ ഐറിഷ് വാട്ടര്‍ ജനങളുടെ പിപിഎസ് നമ്പര്‍ ആവശ്യപ്പെടുന്നതിനെതിരെ സിനഡില്‍ ബില്‍ അവതരിപ്പിക്കാന്‍ ഇന്‍ഡിപ്പെന്‍ഡന്റ് സെനറ്റര്‍ ഫെര്‍ഗല്‍ ക്വിന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകും. സര്‍ക്കാരിന് സിനഡില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഫെര്‍ഗല്‍ ക്വിന്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്‍ പാസാകുമെന്നാണ് റിപ്പോര്‍ട്ട്. ജലനിരക്കിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഈ ബില്‍ പാസാകുന്നത് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകും

Scroll To Top