Monday December 05, 2016
Latest Updates

ജനപ്രതിനിധികളെയും ബിസിനസുകാരെയും വിശ്വസിക്കാന്‍ കൊള്ളത്തില്ല; ഷാറ്ററിനും കള്ളിനാനും കനത്ത തിരിച്ചടി

ജനപ്രതിനിധികളെയും ബിസിനസുകാരെയും വിശ്വസിക്കാന്‍ കൊള്ളത്തില്ല; ഷാറ്ററിനും കള്ളിനാനും കനത്ത തിരിച്ചടി

ഡബ്‌ളിന്‍ : വിശ്വാസം അതല്ലേ എല്ലാം എന്നാണല്ലോ . എന്നാല്‍ വിശ്വാസത്തിന്‍െ്‌റ കാര്യത്തില്‍ മന്ത്രിമാര്‍, ടി ഡി കള്‍, ബിസിനസ് മേധാവികള്‍ എന്നിവര്‍ക്ക് കാര്യങ്ങള്‍ അത്ര നല്ലതല്ലെന്നാണ് അയലണ്ടില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ഗാര്‍ഡയുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഇക്കാര്യത്തില്‍ ഐറിഷ് ടൈംസ് ഇപ്‌സോസ് എംആര്‍ബിഐ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 20 ശതമാനം മാത്രമാണ് രാജ്യത്തെ നേതാക്കളെ വിശ്വസിക്കുന്നതെന്ന് കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനത്തിന് മന്ത്രിമാരേയും 77 ശതമാനത്തിന് ടി ഡികളേയും 64 ശതമാനത്തിന് ബിസിനസുകാരേയും വിശ്വാസമില്ലത്രേ. അഭിപ്രായ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 55 ശതമാനവും പ്രതികരിച്ചത് അവരെ വിശ്വാസമില്ലെന്നായിരുന്നു. ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പെട്ട് സല്‍പ്പേര് നഷ്ടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഡയോടും ജനങ്ങള്‍ക്ക് അത്ര വിശ്വാസം പോരെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് അവര്‍ക്ക് വിശ്വാസ്യത കൂടുതല്‍ കൊടുക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ തയ്യാറായി. ഈ വിവാദത്തില്‍ അലന്‍ ഷാറ്ററുടെ വിശ്വാസ്യതയ്ക്ക് വലിയ ഇടിവാണ് സംഭവിച്ചത്. ഗാര്‍ഡാ മുന്‍ മേധാവി മാര്‍ട്ടിന്‍ കള്ളിനന്റെ കാര്യവും വിഭിന്നമായില്ല.

ഗാര്‍ഡാ സിയോഷനയുടെ സല്‍പ്പേര് വിവാദം തകര്‍ത്തതായി 74 ശതമാനം പേര്‍ പ്രതികരിച്ചപ്പോള്‍ ടവോസിയെക്കിന്‍െ്‌റ സല്‍പ്പേരില്‍ കളങ്കം വന്നതായി 70 ശതമാനവും വിശ്വസിക്കുന്നു. അതേസമയം വിവാദഭൂതത്തെ കുടം തുറന്ന് വിട്ട ഡിക്ടറ്റിവുകളായ മൗറിസ് മക് കാബേയ്ക്കും ജോണ്‍ വില്‍സണും കാരണമാണ് പ്രശ്‌നം പുറത്ത് വന്നതെന്ന് വിശ്വസിക്കാനാണ് 47 ശതമാനത്തിന് താല്‍പ്പര്യം. ഇരുവരുടെയും വിശ്വാസ്യത വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Scroll To Top