Sunday December 11, 2016
Latest Updates

ജനപിന്തുണ നഷ്ടപ്പെട്ട കൂട്ടുകക്ഷി ഗവണ്‍മെന്റ് രാജി വയ്ക്കണമെന്ന് സിന്‍ ഫിന്‍ നേതാക്കള്‍

ജനപിന്തുണ നഷ്ടപ്പെട്ട കൂട്ടുകക്ഷി ഗവണ്‍മെന്റ് രാജി വയ്ക്കണമെന്ന് സിന്‍ ഫിന്‍ നേതാക്കള്‍

ഡബ്ലിന്‍: ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭരണ
കക്ഷി പുറത്ത് പോകണമെന്നുള്ള ജനങ്ങളുടെ മുന്നറിയിപ്പ് എന്ന് സിന്‍ ഫിന്‍
നേതാവ് ജെറി ആഡംസ്. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി
തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഈ തിരിച്ചടിയുടെ
പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് രാജി വച്ച് പൊതുതെരഞ്ഞെടുപ്പ് നേരിടണമെന്ന്
ജെറി ആഡംസ് ആവശ്യപ്പെട്ടു. എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നോ
അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

സിന്‍ ഫിന്‍ പാര്‍ട്ടിക്ക് ലഭിച്ച മുന്നേറ്റം രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍കായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍
ലഭിച്ചതെന്നും ജെറി ആഡംസ് പറഞ്ഞു. ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട്
ചെയ്തതെന്ന് സിന്‍ ഫിന്‍ നേതാവ് മേരി ലോ മക്‌ഡോണാള്‍ഡ് പറഞ്ഞു. ഗവണ്‍മെന്റിന്
ജനപിന്തുണ നഷ്ടപ്പെട്ടുവെന്ന സന്ദേശം തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാണ്.
ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അധിക നികുതി ഭാരവും ഭരണ വിരുദ്ധ
നടപടികളുമാണ് ലേബറിന് തിരിച്ചടിയായത്. ഈ ജനവികാരം തിരിച്ചറിഞ്ഞു എന്‍ഡ
കെന്നിയും എമോണ്‍ ഗില്‍മോറും സര്‍ക്കാര്‍ രാജി വയ്ക്കാന്‍ തയ്യാറാകണമെന്ന് സിന്‍
ഫിന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Scroll To Top