Sunday December 04, 2016
Latest Updates

ജനപിന്തുണ തിരിച്ചു പിടിക്കാന്‍ ഐറിഷ് മന്ത്രിസഭാ പുനസംഘടനയുണ്ടായേക്കും

ജനപിന്തുണ തിരിച്ചു പിടിക്കാന്‍ ഐറിഷ് മന്ത്രിസഭാ പുനസംഘടനയുണ്ടായേക്കും

ഡബ്ലിന്‍ : ഗാര്‍ഡാ വിഷയത്തില്‍ നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ വകുപ്പുമാറ്റം പരീക്ഷിക്കുന്നു.വിദേശകാര്യമന്ത്രി ഈമോണ്‍ ഗില്‍മോറിനെയും പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രന്‍ഡന്‍ ഹൗളിനെയുമാണ് പരസ്പരം വകുപ്പുമാറ്റം നടത്തുന്നത്. എന്നാല്‍ സമ്മര്‍ വരെ വകുപ്പുമാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചനകള്‍.

നിയമമന്ത്രി അലന്‍ ഷാറ്ററും ഗാര്‍ഡയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്‍െ്‌റ ജനപിന്തുണ സാരമായി ഇടിവ് സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വകുപ്പുമാറ്റം ഒരു പരിധിവരെ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം സര്‍ക്കാര്‍ നടത്തുന്നത്. അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ ലേബറിന്‍െ്‌റ പിന്തുണ 10 ശതമാനത്തോളം ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര കാര്യങ്ങള്‍ വരുന്ന ഏതെങ്കിലും മന്ത്രാലയത്തില്‍ ഗില്‍മോറിനെ പ്രതിഷ്ഠിക്കുന്നതാണ് നല്ലതെന്ന ഉപദേശവും വിദഗ്ദ്ധര്‍ നല്‍കിയിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് വകുപ്പുമാറ്റം സംഭവിക്കുന്നത്. തൊഴില്‍വകുപ്പ്, വ്യവസായവകുപ്പ് എന്നിവയില്‍ ഏതെങ്കിലും നല്‍കുമെന്നാണ് വിചാരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ഫൈന്‍ ഗീല്‍ ഒരു കാര്യവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വിദേശകാര്യത്തിലേക്ക് പോകാനുള്ള താല്‍പ്പര്യം ഹൗളില്‍ പ്രകടമാക്കിയിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ട്. അതുപോലെ തന്നെ വിദ്യാഭ്യാസമന്ത്രി റുവിരി ക്വിന്നിനും പുന:സംഘടനയില്‍ മാറ്റം ഉണ്ടാകുമെന്ന് സൂചനകളുണ്ട്. ജൂനിയര്‍ മന്ത്രി അലക്‌സ് വൈറ്റ് ഈ സ്ഥാനത്ത് വരുമെന്നാണ് സൂചനകള്‍.

Scroll To Top