Sunday December 04, 2016
Latest Updates

ജനനേന്ദ്രിയത്തില്‍ സിറിഞ്ച് ഉപയോഗിച്ച് പരസ്യമായി മയക്കുമരുന്ന് കയറ്റി :ലഹരിയെ പേടിച്ചു ഡബ്ലിന്‍

ജനനേന്ദ്രിയത്തില്‍ സിറിഞ്ച് ഉപയോഗിച്ച് പരസ്യമായി മയക്കുമരുന്ന് കയറ്റി :ലഹരിയെ പേടിച്ചു ഡബ്ലിന്‍

ഡബ്ലിന്‍ ;നഗരത്തിലെ മയക്കു മരുന്ന് ഉപഭോക്താക്കള്‍ സഭ്യതയുടെ സര്‍വ പരിധികളും വിട്ട് പെരുമാറുന്നതായി വ്യാപകമായി പരാതിയുയര്‍ന്നു .ഗാര്‍ഡ ഇത്തരം ആഭാസരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ നടപടികള്‍ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തി ജനനേന്ദ്രിയത്തില്‍ പരസ്യമായി മയക്കു മരുന്ന് കുത്തിവയ്ക്കാന്‍ കഴിഞ്ഞ ആഴ്ച ഒരു യുവാവ് കണ്ടെത്തിയത് തിരക്കേറിയ ലുവാസിനുള്ളില്‍ ആയിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലാണ് വെകുന്നേരം മൂന്നുമണിയോടുകൂടി ലുവാസ് റെഡ്‌ലൈനില്‍ ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്.
ചൊവ്വാഴ്ച്ച വൈകിട്ട് ലുവാസില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാര്‍ക്കിടയിലേക്ക് ചെറുപ്പക്കാരനായ ഒരാള്‍കൂടി കയറി. അയാള്‍ തുടക്കത്തിലേ തന്നെ ഒരു മയക്കുമരുന്നടിമപ്പെട്ടയാളെപ്പോലെ തോന്നിച്ചിരുന്നുവെന്ന് ലുവാസിലെ ഒരു യാത്രക്കാരി ആര്‍ടിഇയുടെ ലൈവ്‌ലൈനില്‍ പറഞ്ഞു. അയാളുടെ പ്രവര്‍ത്തി കണ്ട് വല്ലാതെ പേടിച്ചുപോയെന്നും അവര്‍ പറഞ്ഞു.

ലുവാസില്‍ സംഭവസമയത്ത് തന്റെ ഫ്രണ്ടുമൊത്ത് യാത്രചെയ്യുകയായിരുന്ന ക്ലോനിയ കോഗ്ലാന്‍ എന്ന യുവതിയാണ് ഇപ്പോള്‍ സംഭവം തുറന്നു പറഞ്ഞിരിക്കുന്നത്. യാത്രക്കാരെല്ലാം നോക്കി നില്‍ക്കെ ഇയാള്‍ പാന്റഴിച്ച് ഹെറോയിന്‍ കുത്തിവയ്ക്കുകയായിരുന്നു.

എന്നാല്‍ ഇത്രയും യാത്രക്കാരുമായി സഞ്ചരിക്കുന്ന ലുവാസില്‍ വച്ച് ഇത്തരത്തില്‍ ഒരു സംഭവം നടന്നത് പലരെയും ഞെട്ടിച്ചുവെന്നും ക്ലോനിയ പറഞ്ഞു.

ആ സമയത്ത് 30തോളം യാത്രക്കാരാണ് ലുവാസിലുണ്ടായിരുന്നത്. എന്നാല്‍ ആരും പരാതി ഒന്നും തന്നെ നല്‍കിയിട്ടില്ലെന്ന് ലുവാസ് ഓപറേറ്റര്‍ ട്രാന്‍സ്‌ദേവ് പറഞ്ഞു.

ഇത്തരത്തിലുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലുവാസില്‍ വച്ചോ സ്‌റ്റോപുകളില്‍ വച്ചോ ആരെങ്കിലും കാണിക്കുകയാണെങ്കില്‍ പരാതി നല്‍കണമെന്നും അധികൃതരെ അറിയിക്കണമെന്നും ഉള്ളത് ലുവാസ് വെബ്‌സൈറ്റില്‍ വളരെ കൃത്യമായി അറിയിച്ചിട്ടുണ്ട്.

വളരെ അധികം സുരക്ഷ ഉറപ്പു വരുത്തുന്ന ഗതാഗത സൗകര്യങ്ങളില്‍ ഒന്നാണ് ലുവാസ്. കഴിഞ്ഞവര്‍ഷം മാത്രം 25.4 ലക്ഷം ജനങ്ങളാണ് ഇതില്‍ യാത്ര ചെയ്തിട്ടുള്ളത്. വെടിപ്പും സുരക്ഷയും ഉറപ്പു വരുത്തുന്ന ഇത്തരം ഒരു സാഹചര്യം ഉണ്ടായത് യാത്രക്കാരുടെയും ലുവാസിലെ ജോലിക്കാരുടെ കഠിന പരിശ്രമം കൊണ്ടുമാണെന്നും ലുവാസ് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

നഗരത്തിലെ പാര്‍ക്കുകളിലും ചന്ത സ്ഥലങ്ങളിലും മയക്കു മരുന്ന് വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും അഴിഞ്ഞാട്ടം നിയന്ത്രിക്കണമെന്ന് ഗാര്‍ഡയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അലന്‍ ഷാറ്റര്‍ വ്യക്തമാക്കി.മയക്കു മലോബിയില്‍ പെട്ടവരാണ് നഗരത്തിലെ സ്വൈര്യജീവിതം തകര്‍ക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതെന്ന് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Scroll To Top