Friday December 09, 2016
Latest Updates

ജനദ്രോഹ നയങ്ങള്‍ തിരിച്ചടിയായി: കൊടിക്കുന്നില്‍ സുരേഷ്; കൊടിക്കുന്നിലിനും കാര്യം മനസിലായി

ജനദ്രോഹ നയങ്ങള്‍ തിരിച്ചടിയായി: കൊടിക്കുന്നില്‍ സുരേഷ്; കൊടിക്കുന്നിലിനും കാര്യം മനസിലായി

മാവേലിക്കര: ജനദ്രോഹ നയങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കിയത് കോണ്‍ഗ്രസിനും യുപിഎയ്ക്കും തിരിച്ചടിയായതായി മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ജനസ്പന്ദനം മനസ്സിലാക്കുന്നതില്‍ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ മന്ത്രിമാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ കണ്ണുമടച്ച് നടപ്പിലാക്കി. ഇതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വിലക്കയറ്റവും, പെട്രോള്‍ വില വര്‍ധനയും, ഗ്യാസ് സിലിണ്ടര്‍ എണ്ണം കുറയ്ക്കുന്നതുമൊക്കെ ജനത്തെ എതിരാക്കി. ഇതിനെല്ലാം തെരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല. പാര്‍ട്ടി ഘടനയിലും സമഗ്രമായ അഴിച്ച് പണി വേണമെന്ന് കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തിച്ചില്ലെങ്കിലും നേതാവാകാമെന്ന ധാരണയാണ് ചിലര്‍ക്ക് ഈ ധാരണ മാറണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

മാസാമാസം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചാല്‍ ജനം സഹിക്കില്ലെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാരില്‍ ഭരണ പങ്കാളി കൂടിയായിരുന്ന മുന്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷും യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.

Scroll To Top