Sunday December 04, 2016
Latest Updates

ജനതാദളില്‍ ലയിച്ച് കോട്ടയം സീറ്റ് കൈക്കലാക്കാന്‍ പിസി തോമസിന്റെ ശ്രമം; ഇടുക്കിയില്‍ യൂ ഡി എഫിനും പൊതു സ്വതന്ത്രന്‍?

ജനതാദളില്‍ ലയിച്ച് കോട്ടയം സീറ്റ് കൈക്കലാക്കാന്‍ പിസി തോമസിന്റെ ശ്രമം; ഇടുക്കിയില്‍ യൂ ഡി എഫിനും പൊതു സ്വതന്ത്രന്‍?

കോട്ടയം: ആര്‍എസ്പിയുടെ കൊഴിഞ്ഞ് പോക്കിനെ തുടര്‍ന്ന് ജനതാദളിന് അപ്രതീക്ഷിത ഭാഗ്യമായി മാറിയ കോട്ടയത്ത് മത്സരിക്കാന്‍ സീറ്റ് മോഹികളുടെ മത്സരം. കേരളാകോണ്‍ഗ്രസ് നേതാവ് പി സി തോമസ് പോലും ഇതിനായി കച്ചമുറുക്കുന്നതായിട്ടാണ് വിവരം. ഇതിനായി ജനതാദള്‍ എസിലേക്ക് പി സി ചുവടുമാറ്റം നടത്താന്‍ പോലും തയ്യാറാകുന്നതായിട്ടാണ് വിവരം.

ഇന്ന് എറണാകുളത്ത് ചേരുന്ന ജനതാദള്‍ സംസ്ഥാനകമ്മറ്റി യോഗം പി.സി. തോമസിന്റെ ജനതാദള്‍ പ്രവേശനം ചര്‍ച്ച ചെയ്യും. ഇതുവരെ പാര്‍ട്ടിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയവരെ അവഗണിച്ച് പുതിയ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

എന്നാല്‍ മത്സരിക്കണമെന്ന ആവശ്യവുമായി ജനതാദള്‍ നേതൃത്വം സമിപിക്കുകയായിരുന്നെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ജനതാദളിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ സീറ്റ് മോഹവും കൂടിയിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിന് പുറമേ പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ്, മുന്‍മന്ത്രി പ്രഫ.എന്‍. എം. ജോസഫ്, മുന്‍ ജില്ലാ പ്രസിഡന്റ് എം.പി. കുര്യന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വ. ബെന്നി കുര്യന്‍, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. അരുണ്‍ ചാണ്ടി, മുതിര്‍ന്ന നേതാവും നേരത്തെ രമേശ് ചെന്നിത്തലയ്‌ക്കെതിരേ കോട്ടയത്തു മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത പ്രഫ. ജയലക്ഷ്മി, മറ്റൊരു മുതിര്‍ന്ന നേതാവായ മാത്യൂ ജോണ്‍ എന്നിവരും രംഗത്തുണ്ട്.

ഇന്ന് എറണാകുളത്തുചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണു സൂചന. ജനതാദളിന് സീറ്റ് നല്‍കിയ ഇടതുപക്ഷത്തിന്‍െ്‌റ ഉദാരനയത്തെ ചൂഷണം ചെയ്യാന്‍ എന്‍സിപിയുടെ ഐഎന്‍എല്ലും ഒരുങ്ങുന്നതായാണ് ഇടതുപക്ഷത്തെ പുതിയ വര്‍ത്തമാനങ്ങള്‍. സീറ്റ് നല്‍കിയില്ലെങ്കില്‍ ഇടതുപക്ഷം വിടാന്‍ എന്‍സിപി യോഗത്തിലും നിര്‍ദേശങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഇടുക്കി സീറ്റില്‍ ഡീന്‍ കുര്യാക്കോസിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെണ്ടിങ്കിലും അവസാന നിമിഷം അദ്ദേഹവും നിരാശനാവും എന്നാണ് സൂചനകള്‍.കേരളാ കോണ്‍ഗ്രസിനും കൂടി സ്വീകാര്യനായ ഒരു പൊതു സ്വതന്ത്രന്‍ യൂ ഡി എഫിന് വേണ്ടിയും മത്സരിച്ചേക്കും

Scroll To Top