Friday December 09, 2016
Latest Updates

ജനങ്ങള്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതിനാല്‍ ,അയര്‍ലണ്ട് രക്ഷപ്പെടുന്നുവെന്ന് പ്രധാനമന്ത്രി : പുതിയ വികസനപദ്ധതികള്‍ ഉടന്‍

ജനങ്ങള്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതിനാല്‍ ,അയര്‍ലണ്ട് രക്ഷപ്പെടുന്നുവെന്ന് പ്രധാനമന്ത്രി : പുതിയ വികസനപദ്ധതികള്‍ ഉടന്‍

ഡബ്ലിന്‍ :ഐഎംഎഫ് ബെയിലൗട്ടില്‍ നിന്നും രക്ഷപ്പെട്ടാല്‍ നടത്താനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കി. ഡിസംബര്‍ 15ഓടെ തന്നെ ബെയിലൗട്ടില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുകടക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സര്‍ക്കാര്‍.

തൊഴിലവസര മേഖലകളിലും മറ്റും കൂടുതല്‍ മികച്ച പദ്ധതികള്‍ സര്‍ക്കാര്‍ ബെയിലൗട്ടില്‍ നിന്നും മോചിതരാവുന്നതോടെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി എന്റ കെന്നി പറഞ്ഞു.
ബെയിലൗട്ടില്‍ നിന്നും രക്ഷ നേടിന്നതോടെ രാജ്യം പ്രശ്‌നങ്ങളില്‍ നിന്നും തീര്‍ത്തും ഒഴിവാക്കപ്പെടുകയല്ലെന്നും എന്നാല്‍ ഇതോടെ സ്വന്തമായ മികച്ചരീതിയിലുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്ക് ലഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെയിലൗട്ടില്‍ നിന്നും രാജ്യം മുക്തി നേടുന്നുവെങ്കില്‍ അതിനു കാരണം ഐറിഷ് ജനത തന്നെയാണെന്നും അവര്‍ പ്രശ്‌നങ്ങളെ ഏറ്റെടുത്തതിനാലാണ് പെട്ടെന്നുതന്നെ ബെയിലൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ രാജ്യത്തിന് സാധിക്കുന്നതെന്നും എന്റ കെന്നി കൂട്ടിച്ചേര്‍ത്തു.
ബര്‍ലിംഗ്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന ഫിന്‍ഗീലിന്റെ പ്രസിഡന്റ്‌സ് ഡിന്നറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 850 അതിഥികള്‍ പങ്കെടുത്ത പരിപാടിയില്‍ ധനമന്ത്രി മൈക്കല്‍ നൂനന്‍, പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍, ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റൈലി, കാര്‍ഷിക വകുപ്പ് മന്ത്രി സൈമണ്‍ കോവനി എന്നിവരും പങ്കാളികളായിരുന്നു.
2002ല്‍ ഫിന്‍ഗീലിന്റെ തിരഞ്ഞെടുക്കപ്പെട്ട നേതാവായതിനുശേഷം എന്റ കെന്നി പങ്കെടുക്കുന്ന പത്താമത്തെ പ്രസിഡന്റ്‌സ് ഡിന്നറായിരുന്നു ഇത്.

Scroll To Top