Saturday December 03, 2016
Latest Updates

ജനങ്ങളുടെ ആശങ്ക അകറ്റിയാല്‍ ഏത് റിപ്പോര്‍ട്ടും സ്വാഗതം ചെയ്യുമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ജനങ്ങളുടെ ആശങ്ക അകറ്റിയാല്‍ ഏത് റിപ്പോര്‍ട്ടും സ്വാഗതം ചെയ്യുമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ജനങ്ങളുടെ ആശങ്ക അകറ്റിയ ശേഷം പശ്ചിമഘട്ട സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കിയാലും എതിര്‍ക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച വിഷയത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജനദ്രോഹ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കെ ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലും മദ്യനയത്തിലും സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, മദ്യ നയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ആലഞ്ചേരി പറഞ്ഞു.

Scroll To Top