Sunday December 04, 2016
Latest Updates

ജനകീയ അടിത്തറ നഷ്ടപ്പെട്ടു; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും സിപിഎം

ജനകീയ അടിത്തറ നഷ്ടപ്പെട്ടു; പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും സിപിഎം

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സിപിഎം പിബി. പാര്‍ട്ടിയുടെ ബഹുജന പിന്തുണ നഷ്ടപ്പെട്ടെന്നും സിപിഎം വിലയിരുത്തി. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നും ജനഹിതമനുസരിച്ചുള്ള രാഷ്ട്രീയ സമീപനം സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കി.

രണ്ട് ദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചില ജനവിഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയതായും സിപിഎം വിലയിരുത്തി. പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ വോട്ടായി മാറാത്തത്തിന്റെ കാരണം പഠിക്കുമെന്നും സിപിഎം വ്യക്തമാക്കി. കേരളത്തിലും പശ്ചിമബംഗാളിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് സിപിഎം സമ്മതിച്ചു. മോഡി തരംഗത്തില്‍ ഇടതുമുന്നണിക്ക് കിട്ടേണ്ട വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതായും സിപിഎം വിലയിരുത്തി.

രാജ്യത്ത് കോണ്‍ഗ്രസ് വിരുദ്ധ തരംഗമുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പ്രയോജനം ലഭിച്ചത് ബിജെപിക്കാണ് എന്നും സിപിഎം വിലയിരുത്തി. കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നീ മണ്ഡലങ്ങളില്‍ വോട്ട് കുറയാനുള്ള കാരണം സംസ്ഥാന ഘടകം പ്രത്യേകം പരിശോധിക്കുമെന്നും സിപിഎം വ്യക്തമാക്കി. എംഎ ബേബി രാജിസന്നധത അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.

Scroll To Top