Sunday December 04, 2016
Latest Updates

ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കുമെന്ന് പഠനം

ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കുമെന്ന് പഠനം

ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കുമെന്ന് പഠനം. സ്ത്രീകളില്‍ മാസം തികയാതെയുള്ള പ്രസവങ്ങളില്‍ 50 ശതമാനം വര്‍ദ്ധനവും ജങ്ക് ഫുഡ് കഴിക്കുന്നത് മൂലമാണെന്ന് പഠനത്തില്‍ കണ്ടെത്തി. ജങ്ക് ഫുഡ് വിഭാഗത്തില്‍പ്പെടുന്ന ആഹാരസാധനങ്ങളില്‍ തന്നെ കൊഴുപ്പും പഞ്ചസാരയും കൂടുതലായി അടങ്ങിയ ആഹാര സാധനങ്ങളാണ് മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകുന്ന ഒരു ഘടകം.

അഡിലെയ്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ പരമാവധി ജങ്ക് ഫുഡ് ഒഴിവാക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. സാധാരണയായി ഗര്‍ഭകാലത്ത് കഴിക്കുന്ന ആഹാരമാണ് അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ജങ്ക് ഫുഡ് പോലെ ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് കഴിക്കുന്ന ആഹാരങ്ങളും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു.

ഗവേഷണത്തിലെ കണ്ടെത്തല്‍ ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജങ്ക് ഫുഡ് ഒഴിവാക്കി പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുന്നവരില്‍ മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത തുലോം കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മത്സ്യം, മാംസം, ചിക്കന്‍, പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവ കൊടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം ഭക്ഷങ്ങള്‍ മാസം തികയാതെയുള്ള പ്രസവം തടയും.

Scroll To Top