Sunday December 04, 2016
Latest Updates

ജഗതി ശ്രീകുമാറിന് 5 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാര തുക കൈമാറി

ജഗതി ശ്രീകുമാറിന് 5 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാര തുക കൈമാറി

തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാര തുക കൈമാറി. ഇന്‍ഷുറന്‍സ് ഏജന്‍സി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. രാവിലെ വീട്ടിലെത്തി തുകയുടെ ചെക്ക് കൈമാറി. ഇനി തുക ട്രിബ്യൂണലില്‍ കെട്ടി വയ്ക്കും. രണ്ടര കോടി രൂപ പണമായി ലഭിക്കും ബാക്കി 3.4 കോടി രൂപ ജഗതിയുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായി ബാങ്കില്‍ നിക്ഷേപിക്കാനുമാണ് തീരുമാനം. നിക്ഷേപത്തിന്റെ പലിശ എല്ലാ മാസവും ജഗതിക്ക് ലഭിക്കും.

അപകടത്തില്‍ പരുക്കേറ്റ് അദ്ദേഹം ചികിത്സയിലായിരുന്ന കാലയളവിലെ സിനിമ പ്രോജക്റ്റുകളുടെ പ്രതിഫല തുക കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ട്രിബ്യൂണലൈന്‍ സമീപിച്ചത്. അദ്ദേഹം അപകട സമയത്ത് നിരവധി സിനിമകള്‍ അഭിനയിക്കാന്‍ കാരാറായിരുന്നതായി ഈ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ആദ്യം പത്ത് കോടി ആവശ്യപ്പെട്ട കുടുംബം പിന്നീട് നഷ്ടപരിഹാരത്തുക 13 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ഇന്നലെ നടന്ന അദാലത്തില്‍ 5.90 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനമാകുകയായിരുന്നു. അഭിഭാഷകരായ എ. അബ്ദുല്‍ കരീം, ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ മുഖേനയാണ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നത്.

Scroll To Top