Friday December 09, 2016
Latest Updates

ജഗതിക്ക് 5 കോടി; ചികിത്സിക്കാന്‍ പണമില്ലാതെ ഡ്രൈവര്‍

ജഗതിക്ക് 5 കോടി; ചികിത്സിക്കാന്‍ പണമില്ലാതെ ഡ്രൈവര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് 5 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് തുക പോലും നിഷേധിക്കപ്പെട്ട ജഗതിയുടെ ഡ്രൈവര്‍ ചികിത്സിക്കാന്‍ പണമില്ലാതെ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പി.പി. അനില്‍കുമാറാണ് ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയായ അനില്‍ കുമാര്‍ പരുക്കില്‍ നിന്ന് മോചിതനായെങ്കിലും ഇപ്പോഴും ജോലി ചെയ്യാനാകാതെ വീട്ടിലിരുപ്പാണ്. സിനിമ സംഘടനകളും അനില്‍ കുമാറിന് ഒരു സഹായവും ചെയ്തിട്ടില്ല. 18 മാസത്തെ ചികിത്സ വേണ്ടി വന്നു അനില്‍ കുമാറിന് എഴുന്നേറ്റു നടക്കാന്‍. കോഴിക്കോട് മിംസ് ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം രണ്ടു ലക്ഷം രൂപ ചെലവായി. തുടര്‍ന്നുള്ള ചികിത്സയ്ക്കും മറ്റു ചെലവുകള്‍ക്കുമായി വാങ്ങിയ പത്ത് ലക്ഷം രൂപ ഇപ്പോള്‍ കടമുണ്ട്. അപകട ഇന്‍ഷുറന്‍സ് ആയി വണ്ടിക്ക് രണ്ടു ലക്ഷം രൂപ ലഭിച്ചു.

എന്നാല്‍ ഈ തുക ചികിത്സ ചെലവിനു പോലും തികഞ്ഞില്ല. വാഹനത്തിന്റെ ഉടമയും ഡ്രൈവറും ഒരാളായതിനാല്‍ വാഹനത്തിനു മാത്രമാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം അനില്‍ കുമാറിനെ ആശ്രയിച്ചാണ് കഴിയുന്നത്. ജോലിക്ക് പോലും പോകാനാകാത്ത അവസ്ഥയില ജീവിതം എങ്ങനെ മുന്നോട്ടു തള്ളി നീക്കുമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം.

Scroll To Top