Sunday December 11, 2016
Latest Updates

ചൈല്‍ഡ് ബെനഫിറ്റ് വാങ്ങി മദ്യപിച്ച് കുട്ടികളെ അവഗണിച്ച പിതാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

ചൈല്‍ഡ് ബെനഫിറ്റ് വാങ്ങി മദ്യപിച്ച് കുട്ടികളെ അവഗണിച്ച പിതാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

ഡബ്ലിന്‍ : മക്കളെ വളര്‍ത്തുന്നതില്‍ അലംഭാവം കാട്ടിയ പിതാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ക്ലെയര്‍ സ്വദേശിയായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. ഡബ്ലിന്‍ ക്രിമിനല്‍ സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 

കുട്ടികളുടെ വെല്‍ഫെയര്‍ ബെനഫിറ്റ് വാങ്ങി മദ്യപിച്ചു, കുട്ടികളെ നോക്കാതെ ഉപേക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 54 വയസുള്ള ഒരു പ്രതിയാണ് ശിക്ഷിക്കപ്പെട്ടത്.

വിവിധ വകുപ്പുകളിലായി ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന എട്ടോളം കുറ്റങ്ങളില്‍ ഇയാള്‍ ശിക്ഷിക്കപെട്ടു. ഇയാളുടെ മുന്‍ ജീവിത പങ്കാളിയും കുട്ടികളുടെ മാതാവുമായ സ്ത്രീയും ശിക്ഷിക്കപ്പെട്ടു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കുട്ടികളുടെ അമ്മയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 2001 മുതല്‍ 2010 വരെയുള്ള കാലയളവില്‍ കുട്ടികളെ നോക്കാതെ അലംഭാവം കാണിച്ചതിനാണ് ഈ ദമ്പതികള്‍ ശിക്ഷിക്കപ്പെട്ടത്.

നാല് വര്‍ഷം തടവ് വിധിച്ച ശേഷം ഒരു വര്‍ഷം ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു. കുട്ടികള്‍ അനുഭവിച്ച ക്രൂരതയുടെ കാഠിന്യം പരിഗണിച്ചാല്‍ ഇവര്‍ക്ക് ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ വകുപ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 11 വയസ് മുതല്‍ മദ്യപാനം തുടങ്ങിയ മുഖ്യപ്രതി മദ്യപാനത്തിന്റെ അടിമയായി മാറിയിരുന്നു. ഇയാള്‍ക്കൊപ്പം ചേര്‍ന്നതോടെ കുട്ടികളുടെ മാതാവും അമിതമദ്യപാനത്തിന് അടിമയായി.

Scroll To Top