Friday December 09, 2016
Latest Updates

ചൈല്‍ഡ് ബെനഫിറ്റ് തട്ടിപ്പ് :അന്വേഷണ സംഘം തിരയുന്നവരില്‍ ആസ്‌ട്രേലിയയിലെ മലയാളികളും

ചൈല്‍ഡ് ബെനഫിറ്റ് തട്ടിപ്പ് :അന്വേഷണ സംഘം തിരയുന്നവരില്‍ ആസ്‌ട്രേലിയയിലെ  മലയാളികളും

ഡബ്ലിന്‍ ::സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ അനര്‍ഹമായി തട്ടിയെടുക്കുന്ന മലയാളികളെ ഇത് സംബന്ധിച്ചു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നോട്ടമിട്ടിരിക്കുന്നതായി സൂചനകള്‍ .

ഐറിഷ് സിററിസണ്‍ഷിപ്പ് എടുത്തതിന് ശേഷം ആസ്‌ട്രേലിയയിലെയ്ക്ക് ജോലി തേടി പോയ ചില മലയാളികള്‍ ,കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചൈല്‍ഡ് ബെനഫിറ്റ് തട്ടിയെടുക്കുന്നുണ്ടത്രേ . ഇത് സംബന്ധിച്ച പരാതികള്‍ സാമൂഹ്യക്ഷേമ വകുപ്പിന് ലഭിച്ചിട്ടുള്ളതായാണ് വിവരം.

അയര്‍ലണ്ടില്‍ നിന്നും സ്ഥലം മാറി പോവുന്നതിനു മുന്‍പു തന്നെ ക്ഷേമ വകുപ്പിനെ കബളിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കുന്നുണ്ടത്രേ .സാമൂഹ്യ ക്ഷേമ വകുപ്പ് റാന്‍ഡം ക്രമത്തില്‍ മൂന്നു മാസമോ,ആറു മാസമോ കൂടുമ്പോള്‍ അയയ്ക്കുന്ന അന്വേഷണക്കത്തുകള്‍ക്ക് മറുപടി കൊടുക്കാനായി ഉറ്റബന്ധുക്കളുടെയോ,സുഹൃത്തുക്കളുടെയോ പേരിലേയ്ക്ക് അയര്‍ലണ്ടിലെ മേല്‍വിലാസം മാറ്റുകയാണ് ആദ്യപടി.സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ മറുപടി അയയ്ക്കുന്നതോടെ അയര്‍ലണ്ടില്‍ നിലവിലുള്ള അക്കൌണ്ടിലേയ്ക്ക് ചൈല്‍ഡ് ബെനഫിറ്റ് എത്തുകയും ചെയ്യുന്നു.

മൂന്നു കുട്ടികള്‍ക്ക് വരെ ഇങ്ങനെ ചൈല്‍ഡ് ബെനഫിറ്റ് കൈപ്പറ്റുന്നവരുണ്ടത്രേ.അയര്‍ലണ്ടില്‍ മലയാളികള്‍ക്ക് പ്രധാനമായും ലഭിക്കുന്ന ആനുകൂല്യമാണ് ചൈല്‍ഡ് ബെനഫിറ്റ്.ഗുണഭോക്താക്കള്‍ക്കൊപ്പം, അയര്‍ലണ്ടില്‍ ഇവരെ സഹായിക്കുന്നവരും കുടുക്കിലായേക്കാവുന്ന അവസ്ഥയാണുള്ളത്.

അയര്‍ലണ്ടില്‍ ജനിച്ചു സിറ്റിസണ്‍ഷിപ്പ് എടുത്ത കുട്ടികളുമായി ആസ്ട്രലിയയ്ക്ക് പോയവരും,മാതാപിതാക്കള്‍ സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചവരുമായ ഇന്ത്യക്കാരും ഒരേപോലെ ചൈല്‍ഡ് ബെനഫിറ്റ് കൈപറ്റുന്നതായാണ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തില്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് വകുപ്പ് വൃത്തങ്ങള്‍ ‘ഐറിഷ് മലയാളിയോട് പറഞ്ഞു.

അയര്‍ലണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ ശേഷം ഇങ്ങൊട്ടെയ്ക്ക് തിരികെ വരുന്നവരുടെ മേലുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.രാജ്യവ്യാപകമായി ഇത്തരം പരിശോധനകള്‍ നടത്തി ‘വ്യാജതാമസ’ക്കാരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സാമൂഹ്യ ക്ഷേമ വകുപ്പും .ഗാര്‍ഡയും; സംയുക്തമായിയുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതോടെ സാധാരണക്കാരായ പൗരന്മാര്‍ക്കും അതിന്റെ ഭാഗമായ പീഡനം അനുഭവിക്കേണ്ടി വന്നേയ്ക്കും എന്ന ഭീതിയിലാണ് അയര്‍ലണ്ടിലെ മലയാളികളായ പ്രവാസികള്‍like-and-share

Scroll To Top