Saturday December 03, 2016
Latest Updates

ചൈല്‍ഡ് ബെനഫിറ്റ് തട്ടിപ്പ് തടയാനെന്ന പേരില്‍ പ്രവാസികളുടെ കുഞ്ഞുങ്ങളെ കസ്റ്റഡിയില്‍ എടുത്ത കേസില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗാര്‍ഡയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

ചൈല്‍ഡ് ബെനഫിറ്റ് തട്ടിപ്പ് തടയാനെന്ന പേരില്‍ പ്രവാസികളുടെ കുഞ്ഞുങ്ങളെ കസ്റ്റഡിയില്‍ എടുത്ത കേസില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗാര്‍ഡയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

ഡബ്ലിന്‍: റോമന്‍ കുടുംബങ്ങളില്‍ നിന്ന് രണ്ടു കുട്ടികളെ കസ്റ്റഡിയില്‍ സ്വീകരിച്ച് എച്ചഎസ്ഇക്ക് കൈമാറിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കണമെന്ന് നിയമ വകുപ്പ് മന്ത്രി അലന്‍ ഷാറ്റര്‍ ഗാര്‍ഡ കമ്മീഷണര്‍ മാര്‍ട്ടിന്‍ കാളിനാനെ അറിയിച്ചു. എന്തിനാണ് സ്വന്തം രക്ഷിതാക്കളില്‍ നിന്നും കുട്ടികളെ ഏറ്റെടുത്തതെന്നും നിയമമന്ത്രി ഗാര്‍ഡയോട് ചോദിച്ചു.

എച്ച്എസ്ഇയുടെ സംരക്ഷണത്തിലാക്കിയിരുന്ന രണ്ടുകുട്ടികളും വിശദമായ വൈദ്യ പരിശോധനയ്ക്കുശേഷം കുടുംബത്തോടൊപ്പം തന്നെ തിരികെ അയക്കുകയാണ് ചെയ്തത്. അവരുടെ ബയോളജിക്കല്‍ ഐഡന്റിറ്റി വെളിപ്പെട്ടതിന് ശേഷം മാത്രമാണ് കുട്ടികളെ രക്ഷിതാക്കളുടെ കൂടെ വിടുവാന്‍ ഗാര്‍ഡ സമ്മതിച്ചുള്ളു.
രക്ഷിതാക്കളുടെ സ്വന്തം കുട്ടികളായിരുന്നിട്ടും കസ്റ്റഡിയിലെടുത്തതിന് ഗാര്‍ഡ കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാറ്റര്‍ പറഞ്ഞു.
കുട്ടികള്‍ അവരവരുടെ രക്ഷിതാക്കളുടേത് തന്നെയാണെന്ന് പരിശോധനയില്‍ സംശയലേശമന്യേ തെളിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ സഭയില്‍ അവതരിപ്പിക്കാന്‍ ഗാര്‍ഡ നടപടികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വേണമെന്നുമാണ് ഷാറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ പേരില്‍ ലഭിക്കുന്ന സഹായധനത്തിനായി തട്ടിപ്പു നടത്തുന്നവരെ കണ്ടുപിടിക്കാനുള്ള ഗാര്‍ഡയുടെ ശ്രമത്തിനിടെയാണ് കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു റോമന്‍ കുടുംബങ്ങളില്‍ നിന്നായി കുട്ടികളെ കസ്റ്റഡിയില്‍ സ്വീകരിക്കേണ്ടി വന്നതെന്നും ഷാറ്റര്‍ പറഞ്ഞു.
കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ രക്ഷിതാക്കളുടെ കൂടെ തന്നെ തിരികെ അയച്ചിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.
എച്ച്എസ്ഇയുമായി ചേര്‍ന്ന് ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ഗാര്‍ഡ പറഞ്ഞിരിക്കുന്നത്.
ശിശു സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സഹായ ധനങ്ങള്‍ സ്വീകരിക്കുന്നതില്‍ തട്ടിപ്പ് നടത്തുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട് എത്തുന്ന കേസുകളില്‍ പെട്ടെന്നു തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും ഗാര്‍ഡ അറിയിച്ചുlike-and-share

Scroll To Top