Wednesday December 07, 2016
Latest Updates

ചൈനയില്‍ ,ഇനി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാകാം,കടുത്ത ജനന നിയന്ത്രണം പിന്‍വലിക്കുന്നു

ചൈനയില്‍ ,ഇനി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാകാം,കടുത്ത ജനന നിയന്ത്രണം പിന്‍വലിക്കുന്നു

ബീജിംഗ്: ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളൂ എന്ന നയം ചൈന തിരുത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിലുള്ള ചൈനയില്‍ ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്കുന്ന ദമ്പതികള്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികളാണ് നിലവിലുള്ളത്.

ഈ കര്‍ക്കശ നിയമത്തില്‍ മാറ്റം വരുത്താനാണ് ചൈന ആലോചിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് പ്ലാനിംഗ് കമ്മീഷന്‍ വക്താവ് ചാങ്ങ് ഷികന്‍ അറിയിച്ചതാണ് ഇക്കാര്യം. ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്കുന്നതിന് അനുമതി നല്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മട്ടേണിറ്റി ആശുപത്രികളിലെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്കി.

നിയമഭേദഗതി നിലവില്‍ വരുന്നതോടെ 2 മില്യന്‍ അധികം ജനനങ്ങള്‍ നടക്കുമെന്നാണ് അധികൃതരുടെ കണക്ക്. കടുത്ത ജനന നിയന്ത്രണം നീക്കുമെന്ന്കഴിഞ്ഞ നവംബറില്‍ തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  പ്രഖ്യാപിച്ചിരുന്നു.

Scroll To Top