Wednesday December 07, 2016
Latest Updates

ചെസ് ഒളിബ്യാഡില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പൂര്‍ണ്ണിമാ മേനോന്‍ പങ്കെടുക്കും

ചെസ് ഒളിബ്യാഡില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പൂര്‍ണ്ണിമാ മേനോന്‍ പങ്കെടുക്കും

ഡബ്ലിന്‍:നോര്‍വേയിലെ ട്രോംസോ നഗരത്തില്‍ അടുത്തമാസം നടക്കുന്ന ചെസ് ഒളിബ്യാഡില്‍ മലയാളിയായ പൂര്‍ണ്ണിമാ മേനോന്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കും.ഓഗസ്റ്റ് 1 മുതല്‍ 15 വരെയാണ് ചെസ് ഒളിബ്യാഡു നടത്തപ്പെടുന്നത്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ചെസ് ഒളിബ്യാഡില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും പങ്കെടുക്കാറുണ്ട്.2006 ലെ ടൂറിന്‍ ചെസ് ഒളിബ്യാഡില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച പൂര്‍ണിമ ലോക ചെസ്സ് ഫിഡെ മാസ്റ്റര്‍ പദവി തന്നെ അക്കൊല്ലം നേടിയെടുത്ത് രാജ്യത്തിന് അഭിമാനമായിരുന്നു.ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ലോക ഫിഡെ മാസ്റ്റര്‍ പദവിയില്‍ അയര്‍ലണ്ടില്‍ നിന്നെത്തിയ താരം എന്ന നിലയില്‍ പൂര്‍ണിമ ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റി.

ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാല്‍സനടക്കം പ്രമുഖ താരങ്ങള്‍ ഒളിബ്യാഡില്‍ പങ്കെടുക്കാനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.ഇന്ത്യയുടെ വിശ്വനാഥ് ആനന്ദും  ട്രോംസോയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെസ് ട്രെയിനര്‍ കൂടിയായ ഡബ്ലിന്‍ സാന്റിഫോര്‍ഡിലെ ജയദേവ് വള്ളാത്തിന്റെയും,അഡ്വ.ജയ ജയദേവിന്റെയും മകളായ പൂര്‍ണ്ണിമ മേനോന്‍ ഡബ്ലിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനീ കൂടിയാണ്.ചെസ് താരം കൂടിയായ അരവിന്ദ് മേനോന്‍ ഏക സഹോദരനാണ്.

Scroll To Top