Thursday December 08, 2016
Latest Updates

ചെസ്സ് കളിയിലെ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍:ഇറ്റലിക്കാരന്‍ അറസ്റ്റില്‍

ചെസ്സ് കളിയിലെ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍:ഇറ്റലിക്കാരന്‍ അറസ്റ്റില്‍

ഡബ്ലിന്‍ :ചെസ്സ് കളി നടക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കളിക്കിടെ ഉണ്ടായ ചെറിയൊരു തര്‍ക്കമാണ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെസ്റ്റ് ഡബ്ലിനിലെ കാസ്റ്റല്‍നോക്കുകാരനായ ടോം ഒ’ഗോര്‍മന്‍ ആണ് ദാരുണമായ മരണത്തിന് ഇരയാക്കപ്പെട്ടത്. തല്ലിയും കത്തികൊണ്ട് കുത്തിയുമാണ് 39കാരനായ ടോമിനെ കൊന്നിരിക്കുന്നത്.
കൊലപാതകത്തിന്റെ പേരില്‍ 34കാരനായ ഒരു ഇറ്റലിക്കാരനെ അറസ്റ്റ് ചെയ്ത് ബ്ലഞ്ചാഡ്‌സ്ടൗണ്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. ഇന്ന് കാലത്ത് 10.30തോടെ പ്രതിയെ ബ്ലഞ്ചാഡ്‌സ്ടൗണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കി.
ഒ’ഗോര്‍മാന്‍ ഒരാളുമായി ചെസ്സുകളിക്കുന്നതിനിടെയാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് പ്രതി ഒ’ഗോര്‍മാനെ മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തി ശരീരാവയവയങ്ങള്‍ പുറത്തെടുക്കുകയുമായിരുന്നുവെന്നാണ് സോഴ്‌സുകള്‍ വിവരിക്കുന്നത്. പ്രതി ഇരയുടെ ഹൃദയം കുത്തിയെടുത്ത് തിന്നെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച ആളുടെ ഹദയത്തിന് സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല. ശ്വാസകോശങ്ങളില്‍ ഒന്ന് ആണ് പ്രതി പുറത്തെടുത്തത്.
കളിക്കാര്‍ക്കിടെ ഉണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഗാര്‍ഡ വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മരണം നടന്ന സ്ഥലം ഗാര്‍ഡ സീല്‍ ചെയ്തിട്ടുണ്ട്. സ്‌റ്റേറ്റ് പാതോളജിസ്റ്റായ മേരി കാസിഡി പോസ്റ്റ്‌മോര്‍ട്ടം നടത്തി.
രണ്ട് സഹോദരങ്ങളുടെ മൂത്ത സഹോദരനാണ് ഒഗര്‍മാന്‍ ഇയാള്‍ 2012ല്‍ അമ്മ മരിക്കുന്നത് വരെയും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു താമസം. അച്ഛന്‍ വളരെ നേരത്തെ മരിച്ചിരുന്ന ഒ’ഗോര്‍മാന്റെ അമ്മയും മരിച്ചതോടെ സഹോദരനായ പോള്‍ ഡൊണഗലിലേക്കും സഹോദരി കാതറിന്‍ ഇംഗ്ലണ്ടിലേക്കും മാറിത്താമസിക്കാന്‍ തുടങ്ങിയിരുന്നു.

ഒരു റഗ്ബി ആരാധകന്‍ കൂടിയായിരുന്ന വിദ്യാ സമ്പന്നനായ ചെറുപ്പക്കാരന്‍ ‘ദ വോയ്‌സ് റ്റുഡേയില്‍ പത്രപ്രവര്‍ത്തകനായും അയോണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസേര്‍ച്ചറായും ജോലി നോക്കിയിരുന്നു.

Scroll To Top