Friday December 09, 2016
Latest Updates

ചെലവ് ചുരുക്കല്‍ നടപടികളുമായി ഡബ്ലിന്‍ ബസ് ,സമരത്തിനൊരുങ്ങി ജീവനക്കാര്‍

ചെലവ് ചുരുക്കല്‍ നടപടികളുമായി ഡബ്ലിന്‍ ബസ് ,സമരത്തിനൊരുങ്ങി ജീവനക്കാര്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് ജീവനക്കാര്‍ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുകയാണെങ്കില്‍ സമരത്തിന് തയ്യാറാറെടുക്കുമെന്ന് ട്രേഡ് യൂനിയന്‍ സിപ്റ്റു നേതൃത്വം അറിയിച്ചതായി ഡബ്ലിന്‍ ബസ് അധികൃതര്‍ പറഞ്ഞു. അടുത്ത ആഴ്ച്ച െ്രെഡവര്‍മാര്‍ക്കായുള്ള അഭിപ്രായവോട്ടെടുപ്പ് വച്ചിരിക്കുകയാണ്.
തൊഴിലാളികളുടെ അഭിപ്രായം കൂടിക്കണക്കിലെടുത്തുള്ള തീരുമാനമാണെങ്കില്‍ സമരപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് സിപ്റ്റു പ്രസിഡണ്ട് ജാക്ക് ഒ’കോണര്‍ പറഞ്ഞു.
കമ്പനിക്ക് നല്‍കിയ കോസ്റ്റ് സേവിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം കൊണ്ടവന്നതിനെതിരെ സമരനടപടികള്‍ ആവശ്യമാണെന്ന കാര്യത്തിലാണ് അടുത്ത ആഴ്ച്ച െ്രെഡവര്‍മാര്‍ക്കുവേണ്ടി അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്.
വിവാദപരമായ കോസ്റ്റ് സേവിംഗ് പ്രോഗ്രാമിന്റെ പേരില്‍ ഒരു സമരനടപടി ഉണ്ടാവുകയാണെങ്കില്‍ ഡബ്ലിന്‍ ബസ്സിന് പിന്തുണയുമായി നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മറ്റൊരു ഉടമ്പടികള്‍ക്കും വഴിയൊരുക്കുന്നില്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കറും ജൂനിയര്‍ അലന്‍ കെല്ലിയും അറിയിച്ചിരിക്കുന്നത്.
വിവാദപരമായ വില നിയന്ത്രണ പദ്ധതി നവംബര്‍ 7ഓടെ നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് ഡബ്ലിന്‍ ബസ്സ്. സിപ്റ്റുവില്‍ അംഗങ്ങളായിരിക്കുന്ന െ്രെഡവര്‍മാരുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
എന്നാല്‍ മുന്‍പ് അനുവദിച്ചിരുന്ന സമരനടപടികള്‍ക്ക് ഇപ്പോഴും വില ഉള്ളതാണെന്നും സാഹചര്യങ്ങളുടെ മാറിയ സ്ഥിതി വച്ച് സമരനടപടികള്‍ വേണമെന്ന് തന്നെയാണ് സിപ്റ്റുവിന്റെ ട്രാഫിക് കമ്മിറ്റി കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
കോസ്റ്റ് സേവിംഗ്‌സുമായി ബന്ധപ്പെട്ട് നല്‍കിയ അഭിപ്രായം പിന്തള്ളിയതടക്കമുള്ള ചുറ്റുപാടുകളില്‍ ഡബ്ലിന്‍ ബസ്സിലെ െ്രെഡവര്‍മാരുടെ മറ്റ് അസോസിയേഷനുകള്‍ ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കാംപെയിനിംഗിലൂടെയായാലും കൂടുതല്‍ െ്രെഡവര്‍മാരെ സംഘടിപ്പിച്ച് അവരുടെ ജോലി സ്ഥിതിയില്‍ ഏകപക്ഷീയമായ മാറ്റത്തിനായി നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും പ്രസ്താപനയില്‍ പറയുന്നു.
വോട്ടെടുപ്പ് ഇതിനെതിരെ സമരനടപടികള്‍ കൊണ്ടുവന്നാലും നവംബര്‍ 5നോ 6നോ ഡബ്ലിന്‍ ബസ്സ് ഇതുമായി ബന്ധപ്പെട്ട അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കും.

Scroll To Top